യു.സി ബ്രൗസറിനെ സൂക്ഷിക്കുക
ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ബ്രൗസറാണ് യു.സി. ചൈനീസ് കമ്ബനിയായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള യു.സിയുടെ ഉപയോഗം അത്ര സുരക്ഷിതമല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. യു.സി ബ്രൗസര്‍ ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിവരങ്ങ ചൈനയിലേക്ക് ചോര്‍ത്തുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില് കേന്ദ്രസര്‍ക്കാര്‍ ഇതിനെ കുറിച്ച് അന്വേഷണവും ആരംഭിച്ച് കഴിഞ്ഞു.
ഹൈദരാബാദിലെ സര്‍ക്കാര്‍ ലാബിലാണ് നിരീക്ഷണവും അന്വേഷണവും നടക്കുന്നത്.ഇതിനൊടൊപ്പം കേന്ദ്ര മന്ത്രാലയും യു.സി ബ്രൗസര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.
യു.സി ബ്രൗസര്‍ എങ്ങനെയാണ് വിദൂര സെര്‍വറുകളിലേക്ക് ഉപഭോക്താക്കളുടെ വിവരങ്ങ അയക്കുന്നതെന്നാണ് മുഖ്യമായും പരിശോധിക്കുക. വിവരങ്ങള്‍ ചോര്‍ത്തിയത് തെളിഞ്ഞാല്‍ യു.സിയെ നിരോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ജൂണ്‍ 2017ലെ റിപ്പോര്‍ട്ടുകളനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നു രണ്ടാമത്തെ ബ്രൗസറാണ് യു.സി. മൊബൈല്‍ ഉപഭോക്താകളില്‍ ഒന്നാം സ്ഥാനവും യു.സി ബ്രൗസറിനുണ്ട്. 48.66 ശതമാനമാണ് യു.സിയുടെ വിപണി വിഹിതം. ഇന്ത്യയിലെ യു.സി ബ്രൗസറിെന്റ ഉടമസ്ഥരായ ആലിബാബക്ക് പേടിഎമ്മിലും സ്നാപ്ഡീലിലും നിക്ഷേപമുണ്ട്. ചൈനീസ് മൊബൈല്‍ കമ്ബനികള്‍ ഉപഭോക്താകളുടെ റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ബ്രൗസറും സംശയത്തിന്റ നിഴലിലേക്ക് എത്തുന്നത്.
No comments