Breaking News

രാഷ്ട്രീയ പാര്‍ട്ടികള്‍ വാ തുറക്കേണ്ട, പ്രതിഷേധിക്കാന്‍ ജനങ്ങളുണ്ട്... 22 ന് പെട്രോള്‍ വില വര്‍ധനക്കെതിരെ കരിദിനം



റോക്കറ്റ് പോലെ കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ധനയെ കണ്ടില്ലെന്ന് നടിക്കുന്ന, ന്യായീകരിക്കുന്ന മോദി സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ പൊതുജനം തെരുവിലിറങ്ങുന്നു. എന്തിനും ഏതിനും പ്രതിഷേധിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ സാധാരണക്കാരുടെ നടുവൊടിക്കുന്ന ഇന്ധന വില വര്‍ധനക്കെതിരെ വാ തുറക്കാന്‍ മടിക്കുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ തന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും തണലിലല്ല ഈ പ്രതിഷേധം എന്നതാണ് ശ്രദ്ധേയം. ഈ മാസം 22 നാണ് കരിദിനം ആചരിക്കുക.


ഉയരാൻ മടിക്കുന്ന കരങ്ങൾ അടിമത്തത്തിന്‍റെതാണെന്ന ഓര്‍മപ്പെടുത്തലുമായാണ് ഒരു വാട്സ്ആപ് കൂട്ടായ്മ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശമിതാണ്...

''പെട്രോൾ വില ഏറ്റവും വർധിച്ചിട്ടും ഒരു  രാഷ്ട്രീയ പാർട്ടിയും പ്രതിഷേധിക്കുന്നില്ല. രാജ്യത്ത് പ്രതിഷേധം ഉയരുന്നില്ല, ആയതിനാൽ നമ്മൾ പൊതുജനം സ്വയം പ്രതിഷേധിക്കുന്നു. ആരെയും നിർബന്ധിക്കുന്നില്ല. ഈ കരിദിനം ഇന്നിന്‍റെ ആവശ്യമാണെന്ന് ചിന്തിക്കുന്നവർക്ക് സഹകരിക്കാം, പ്രതിഷേധിക്കാം. അല്ലാത്തവർ 100 രൂപക്ക് 1 ലിറ്റർ പെട്രോളടിക്കട്ടെ, നട്ടെല്ലില്ല എന്ന് സ്വയം പ്രഖ്യാപിക്കട്ടെ. സെപ്റ്റംബർ 22 വെള്ളിയാഴ്ച കരിദിനമായി പ്രാഖ്യാപിച്ചു കൊണ്ട്  കറുത്ത ബാഡ്ജ്, കറുത്ത വസ്ത്രം, വാഹനങ്ങളിൽ കറുത്ത കൊടി സോഷ്യൽ മീഡിയയിൽ കറുത്ത കൊടി, പൊതു സ്ഥലങ്ങളിൽ കറുത്ത ബാഡ്ജ് വിതരണം, കറുത്ത കൊടി, കുട എന്നിവ പിടിച്ചു നിൽക്കൽ, പെട്രോൾ പമ്പിൽ വണ്ടി ഉടമകൾക്ക് കറുത്ത ബാഡ്ജ് വിതരണം ചെയ്യൽ, മക്കൾക്ക് യൂണിഫോമിൽ കറുത്ത ബാഡ്ജ് കുത്തിവിടൽ  തുടങ്ങി എങ്ങിനേയും നിങ്ങൾക്കിതിൽ സഹകരിക്കാം. നമുക്ക് വേണ്ടിയല്ല വരുന്ന തലമുറക്കു കൂടി വേണ്ടി പ്രതികരിക്കാം, പ്രതിഷേധിക്കാം, ഒന്നിക്കാം ലിംഗ, രാഷ്ട്രീയ, മത, ഭേദങ്ങളില്ലാതെ....''

Post Comment