നടി ആക്രമിക്കപ്പെട്ട സംഭവം ക്ലൈമാക്സിലേക്ക് ! കാവ്യയുടെ സഹോദരന്‍ മിഥുന്റെ കുറ്റസമ്മതം
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി കാവ്യാമാധവന്റെ സഹോദരന്‍ മിഥുന്‍ അന്വേഷണസംഘത്തിനു മുന്‍പില്‍ കുറ്റ സമ്മതം നടത്തി. തന്റെ വിവാഹത്തിന് പള്‍സര്‍ സുനി പങ്കെടുത്തിരുന്നെന്ന് പൊലീസിന് മുമ്ബാകെ മിഥുന്‍ സമ്മതിച്ചു. ഡ്രൈവറായാണ് സുനി വിവാഹത്തില്‍ പങ്കെടുത്തതെന്നും മിഥുന്‍ മൊഴി നല്‍കി. തുടര്‍അന്വേഷണത്തിന്റെ ഭാഗമായി വിവാഹപാര്‍ട്ടിയുടെ ദൃശ്യങ്ങളും മറ്റും അന്വേഷണസംഘം പിടിച്ചെടുത്തു.
2014 ഏപ്രില്‍ മാസമായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. സുനിയെ അറിയില്ലെന്ന കാവ്യയുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകളാണ് അന്വേഷണസംഘത്തിന്റെ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. 2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ സുനി എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്.
വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറില്‍ കയറ്റി പുറത്തേക്ക് പോയതിനും പൊലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സുനിയും സമ്മതിച്ചിരുന്നു. സുനി കാവ്യയുടെ പിതാവിനെ 'മാധവേട്ടാാ.. ' എന്നായിരുന്നു വിളിച്ചിരുന്നത്. ഇതും കാവ്യയുടെ കുടുംബവുമായുള്ള സുനിയുടെ പരിചയത്തിന് കൂടുതല്‍ തെളിവുകളാണെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം കാവ്യയാണെന്ന് സുനി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അതെ സമയം ക്ളൈമാക്സില്‍ കുരുക്ക് കാവ്യയിലേക്ക് നീങ്ങുന്നതായി സൂചനയുണ്ട് .ദിലീപ് കാവ്യയെ രക്ഷിക്കാന്‍ വേണ്ടി സ്വയം ബലിയാടായതാണെന്നും സൂചനയുണ്ട് .സ്വാഭാവികമായും തെളിവുകളുടെ അഭാവത്തില്‍ ദിലീപിന് പുറത്തു വരാന്‍ ആകും എന്നും അറസ്റ്റിലാവുന്നതിനു മുന്‍പ് ദിലീപ് കണക്കു കൂട്ടിയോരുന്നുവത്രെ.
No comments