Breaking News

നാദിര്‍ഷയെ പോലീസ് പൂട്ടും.. സിനിമാക്കാരുടേത് വെറും നാടകം.. പോലീസ് ഉറച്ച്‌ തന്നെ!


നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന് പിന്നാലെ നാദിര്‍ഷയ്ക്കും കുരുക്ക് മുറുകുന്നു. സ്വന്തം വാക്കുകള്‍ തന്നെയാണ് നാദിര്‍ഷയ്ക്ക് വിനയാവുക. ദിലീപിന് പറ്റിയതും അത് തന്നെയാണ്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനിയെ അറിയില്ല എന്ന നിലപാടായിരുന്നു ദിലീപിന്റേത്. എന്നാല്‍ അന്വേഷണത്തില്‍ അത് തെറ്റെന്ന് തെളിഞ്ഞതാണ് ദിലീപിനെ അഴിക്കുള്ളിലാക്കിയത്. ഇത് തന്നെയാണ് നാദിര്‍ഷയുടേയും അവസ്ഥ.


സുനിമായുള്ള ബന്ധം
ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച്‌ ദിലീപിനൊപ്പം നാദിര്‍ഷയേയും പോലീസ് മാരത്തണ്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. പള്‍സര്‍ സുനിയുമായുള്ള ബന്ധം അടക്കമുള്ള കാര്യങ്ങളാണ് അന്ന് നാദിര്‍ഷയില്‍ നിന്നും പോലീസ് ചോദിച്ചറിഞ്ഞത്.



സുനിയെ അറിയില്ല
പള്‍സര്‍ സുനിയെ അറിയില്ലെന്നും പ്രതികളുമായി യാതൊരു ബന്ധവും ഇല്ലെന്നുമായിരുന്നു നാദിര്‍ഷ പോലീസിന് മൊഴി നല്‍കിയത്. എന്നാലിത് തെറ്റാണെന്നാണ് തുടര്‍ അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് സൂചന



പറഞ്ഞതെല്ലാം കള്ളം
കേസുമായി ബന്ധപ്പെട്ട പല വിവരങ്ങളും നാദിര്‍ഷ മറച്ചുവെച്ചുവെന്നും പറഞ്ഞ പല കാര്യങ്ങളും കള്ളമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ജയിലില്‍ നിന്നും പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ച്‌ സംസാരിച്ചുവെന്നതിന് പോലീസിന്റെ പക്കല്‍ തെളിവുണ്ട്.



ജയിലിലെ ഫോണ്‍വിളി
പലവതണ സുനി ജയിലിനകത്ത് നിന്നും നാദിര്‍ഷയെ വിളിച്ച്‌ സംസാരിച്ചിട്ടുണ്ട്. ആദ്യത്തെ ഫോണ്‍കോള്‍ 16 സെക്കന്‍ഡ് മാത്രമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ഫോണ്‍വിളി 10 മിനുട്ടോളം നീണ്ട് നിന്നിരുന്നു



ദിലീപിനെ വിളിച്ചു
പള്‍സര്‍ സുനിയുടെ ഫോണ്‍വിളിക്ക് ശേഷം നാദിര്‍ഷ വിളിച്ചത് ദിലീപിന്റെ ഫോണിലേക്കാണ് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദിലീപുമായി നാദിര്‍ഷ 15 മിനുറ്റോളം സംസാരിച്ചു എന്നതിനും പോലീസിന്റെ പക്കല്‍ രേഖകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍



നീണ്ട സംഭാഷണങ്ങള്‍
ശേഷം ദിലീപ് തന്റെ സഹോദരിയെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ്‌അതിന് ശേഷം ദിലീപ് വീണ്ടും നാദിര്‍ഷയെ ഫോണില്‍ വിളിക്കുകയുണ്ടായി. ഈ ഫോണ്‍ സംഭാഷണം 20 മിനുറ്റോളം നീണ്ടു



എല്ലാം മറച്ച്‌ വെച്ചു
ഇക്കാര്യങ്ങളൊന്നും നാദിര്‍ഷ പോലീസിനോട് പറഞ്ഞിരുന്നില്ല. സുനിയെ അറിയില്ലെന്ന നാദിര്‍ഷയുടെ മൊഴിയുമായി ഒത്തുപോകുന്നതല്ല ഈ വിവരങ്ങള്‍. മാത്രമല്ല സുനി ഫോണില്‍ നാദിര്‍ഷയോട് സംസാരിച്ചത് ഒരു പരിചയവും ഇല്ലാത്ത ആളോടെന്ന പോലെയല്ല.

No comments