സിനിമാ താരം ശ്രീനിവാസന്റെ വീടിന് നേരെ കരി ഓയില്‍ പ്രയോഗം: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം
സിനിമാ താരം ശ്രീനിവാസന്റെ വീടിന് നേരെ കരി ഓയില്‍ പ്രയോഗം. കണ്ണൂര്‍ കൂത്തുപറമ്ബ് പൂക്കോട്ടുള്ള വീട്ടിലാണ് കരി ഓയില്‍ ഒഴിച്ചത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ആരാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ കതിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വീടിന്റെ ചുമരിലും സിറ്റൗട്ടിലുാമണ് കരി ഓയില്‍ ഒഴിച്ചത്. ശ്രീനിവാസന്‍ ഇവിടെ താമസമില്ലത്തതിനാല്‍ സുഹൃത്ത് വിനോദാണ് വീടിന്റെ കാര്യങ്ങള്‍ നോക്കുന്നത്. ഇദ്ദേഹം രാവിലെ എത്തിയപ്പോഴാണ് സംഭവം കണ്ടത്. നടി ആക്രമിച്ച കേസില്‍ ദീലിപിനെ അനുകൂലിച്ച് നേരത്തെ ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കരി ഓയില്‍ പ്രയോഗം.
ദിലീപ് തെറ്റ് ചെയ്തു എന്ന് വിശ്വിസിക്കുന്നില്ലെന്നാണ് ശ്രീനിവസന്‍ പറഞ്ഞത്. കൂടാതെ ദിലീപ് ഇത്തരത്തില്‍ ഒരു മണ്ടത്തരം കാണിക്കില്ല, നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. കണ്ണൂരില്‍ നടക്കുന്ന ആക്രമങ്ങില്‍ ശ്രീനിവാസന്‍ നിരന്തരം രംഗത്ത് എത്തിയിരുന്നു, ഇതുകൂടിയാവാം പ്രതിഷേധത്തിന് കാരണമെന്ന് സംശയിക്കുന്നു.
കഴിഞ്ഞ ദിവസം ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയ നടന്‍ ഗണേഷ് കുമാറും ദിലീപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദിലീപ് നിരപരാധിയാണെന്നാണ് ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പൊലീസ് കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന് ഔദാര്യം പറ്റിയവര്‍ ദിലീപിനൊപ്പം നില്‍ക്കണം, ആപത്ത് വരുമ്ബോള്‍ ഇട്ടിട്ട് പോകുന്നയാളല്ല താന്‍. ഇരയ്ക്കൊപ്പവും വേട്ടക്കാരനൊപ്പവും താന്‍ ഓടില്ലെന്നും അദ്ദേഹം പറഞ്ഞു.
അച്ഛന്റെ ശ്രാദ്ധത്തിന് പോയി തിരികെ എത്തിയതിനുശേഷം നിരവധി സിനിമ പ്രവര്‍ത്തകരാണ് ദിലീപിന് പിന്തുണയുമായി എത്തിയത്. ഓണത്തോടന് അനുബന്ധിച്ച് നടന്‍ ജയറാം, നിര്‍മ്മാതാക്കളായ ആന്റണി പെരുമ്ബാവൂര്‍, രഞ്ജിത്ത്, വിജയരാഘവന്‍ തുടങ്ങി സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി ആളുകളാണ് ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയത്.
No comments