വ്യാഴാഴ്ച മുതല്‍ സ്വകാര്യ ബസുടമകള്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ബസ് പണിമുടക്ക് മാറ്റിവച്ചു. ചാര്‍ജ് വര്‍ധന പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ ചുമതലപ്പെടുത്തിയതിനെത്തുടര്‍ന്നാണ് സമരം മാറ്റിവച്ചത്. അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ധനവിനെത്തുടര്‍ന്ന് നിരക്ക് വര്‍ധന ആവശ്യപ്പെട്ടായിരുന്നു സമരം.
സര്‍ക്കാര്‍ തീരുമാനത്തിനായി ഒക്ടോബര്‍ അഞ്ചു വരെ കാത്തിരിക്കുമെന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ബസ് പണിമുടക്കുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ചാര്‍ജ് വര്‍ധന പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്ര കമ്മിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
No comments