ബീഫ് വിവാദം : വിദേശികള്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെട്ടാല്‍ കണ്ണന്താനം ഉള്‍പ്പെടെ ഉത്തരവാദിയെന്ന് മുഹമ്മദ് റിയാസ്
ബീഫ് വിഷയത്തില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ അവസാനിപ്പിച്ച് ലോക ജനതയോട് മാപ്പു പറയണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. സ്വന്തം രാജ്യത്ത് ബീഫ് കഴിച്ചിട്ട് സഞ്ചാരികള്‍ക്ക് ഇന്ത്യയിലേക്ക് വരാമെന്നാണ് കണ്ണന്താനം പറഞ്ഞത്. വിദേശ സഞ്ചാരികള്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ ആക്രമണകാരികള്‍ക്ക് പ്രേരണ നല്‍കിയ കുറ്റത്തിന് അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെ ഉത്തരവാദിയാണ്.
ഡല്‍ഹിയിലുള്‍പ്പെടെ നൈജീരിയക്കാര്‍ക്കെതിരെ വംശീയ ആക്രമണങ്ങള്‍ നടന്നിട്ട് അധിക കാലമായില്ല. സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
പ്രസ്താവന ഇടയ്ക്കിടയ്ക്ക് തിരുത്തുന്നതിന് പകരം ലോക ജനതയോട് മാപ്പു പറഞ്ഞ് കേന്ദ്ര മന്ത്രിപദവിയുടെ അന്തസ് സംരക്ഷിക്കാന്‍ കണ്ണന്താനം തയാറാകണം. ബിജെപി-ആര്‍എസ്‌എസ് നേതൃത്വത്തിനുള്ള ഉപകാര സ്മരണയാണ് കണ്ണന്താനത്തിന്റെ ഇത്തരം പ്രസ്താവനയെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു
No comments