കനത്ത മഴ: നാളെ അവധി
രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നു പീരുമേട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തു പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്.
കഴിഞ്ഞ ദിവസം ഇടുക്കി കോട്ടയം ജില്ലകളില്‍ പലയിടങ്ങിലും ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. ഉരുള്‍പൊട്ടലില്‍ റോഡുകളും കൃഷികളും ഒലിച്ചു പോയി. ഗതാഗതം തടസപ്പെട്ടു. എന്നാല്‍ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
No comments