ഡ്രൈവിംഗ് ലൈസന്‍സിനും ആധാര്‍
ഡ്രൈവിംഗ്ഗ് ലൈസന്‍സിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ഒരുക്കം. പാന്‍ കാര്‍ഡ്, ഫോണ്ന്പര് എന്നിവ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള നിര്‍ദേശത്തിനു പിന്നാലെയാണു ഡ്രൈവിംഗ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്.
ആധാര്‍ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെടുത്താന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. ഇക്കാര്യം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി സംസാരിച്ചതായി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഡിജിറ്റല്‍ ഐഡന്റിന്റി എന്നു പറയുന്നത് വ്യക്തിപരമായി തന്നെ തിരിച്ചറിയുക എന്നു കൂടിയാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യക്തികളെ തിരിച്ചറിയുക എന്നു തന്നെയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അടുത്ത മാസം മുതല്‍ ആധാര്‍ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുമെന്നാണു വിവരം.
No comments