ശ്രീ. മോഹന്‍ലാല്‍ജി...മോഹന്‍ലാലിന് പ്രധാനമന്ത്രി മോഡിയുടെ കത്ത്
ന്യൂഡല്ഹി: ശുചിത്വ പദ്ധതിക്ക് പിന്തുണ തേടി നടന്‍ മോഹന്‍ലാലിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കത്തയച്ചു. സെപ്റ്റംബര്‍ 15 മുതല്‍ തുടങ്ങി രണ്ടാഴ്ച നീളുന്ന സ്വച്ഛ്ത ഹി സേവ (ശുചിത്വം സേവനമാണ് എന്ന പ്രചാരണ പരിപാടിക്ക് പിന്തുണ തേടിയാണ് കത്ത്. മഹാത്മാ ഗാന്ധിയുടെ ഹൃദയത്തോട് ചേര്‍ന്ന് നിന്നിരുന്ന സ്വച്താ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഞാന്‍ ഇത് എഴുതുന്നത്-മോഡിയുടെ കത്ത് തുടങ്ങുന്നത് ഇങ്ങനെ.
വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മയിലൂടെ മാത്രമേ രാജ്യത്ത് ശുചിത്വം സാധ്യമാകൂ. ഇതായിരുന്നു ഗാന്ധിജിയുടെ വിശ്വാസം. ഓരോരുത്തരും അതില്‍ പങ്കാളിയാകണം. ഇക്കാര്യത്തില്‍ ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്ത ബോധം പുതുക്കേണ്ടതുണ്ട്.
ശുചിത്വം സേവനമാണ് എന്ന വാക്കുകള്‍ മനസില്‍ ഓര്‍ത്തു കൊണ്ടായിരിക്കണം വരും നാളുകളിലെ പ്രവര്‍ത്തനങ്ങള്‍ എന്നും മോഡി കൂട്ടിച്ചേര്‍ത്തു.
വൃത്തിരഹിതമായ അന്തരീക്ഷം രാജ്യത്തെ ദുര്‍ബല വിഭാഗങ്ങളെയാണ് ബാധിക്കുക. അവര്‍ക്ക് വേണ്ടി നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ സേവനം ശുചിത്വമുള്ള ചുറ്റുപാട് സമ്മാനിക്കുക എന്നതാണ്. വന്‍തോതിലുള്ള മാറ്റങ്ങള്‍ കൊണ്ടു വരുന്നതിന് സിനിമയ്ക്ക് സാധിക്കും. ഒട്ടേറെ ആരാധകരുള്ള നടനെന്ന നിലയ്ക്ക് ജനങ്ങളുടെ ജീവിതത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ മോഹന്‍ലാലിന് സാധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
No comments