Breaking News

വാഹനം ഉളളവര്‍ പാവപ്പെട്ടവരല്ല: ഇന്ധനവില വര്‍ധനവില്‍ വിചിത്ര വാദവുമായി കണ്ണന്താനം


തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിനെ ന്യായീകരിച്ച്‌ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വില വര്‍ധനക്കെതിരായ പ്രതിഷേധം സ്വാഭാവികമാണ്. വാഹനം ഉളളവര്‍ പാവപ്പെട്ടവരല്ല. പണക്കാരില്‍ നിന്ന് നികുതി പിരിച്ചു പാവങ്ങള്‍ക്ക് വീടും കക്കൂസും അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ആണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു. ബി.ജെ.പി സംസ്ഥാന കാര്യാലയം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കണ്ണന്താനം
രാജ്യത്ത് 30 ശതമാനത്തോളം പേരും ഒരു നേരം ഭക്ഷണ കഴിക്കാന്‍ വകയില്ലാത്തവരാണ്. ഈ സ്ഥിതി മാറണം. അതുകൊണ്ടുതന്നെ പെട്രോള്‍ ഉപയോഗിക്കുന്നവര്‍ നികുതി നല്‍കിയേ പറ്റുള്ളു.നികുതി ഭാരം കുറയ്ക്കാന്‍ പെട്രോളിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താമെന്ന നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ അംഗീകരിച്ചില്ല.
മദ്യവും പെട്രോളിയവും സംസ്ഥാനങ്ങളുടെ നികുതി സംവിധാനത്തില്‍ വരണമെന്നാണ് അവര്‍ പറയുന്നത്. സര്‍ക്കാര്‍ നികുതി ഈടാക്കുന്നത് പ്രധാനമന്ത്രിമാരോ സര്‍ക്കാരോ കട്ടുമുടിക്കുന്നില്ലെന്നും അത് ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്നും അതുകൊണ്ട് ഉയര്‍ന്ന നികുതി ഈടാക്കുന്നത് സര്‍ക്കാരിന്റെ മനപ്പൂര്‍മായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

No comments