ഐപിഎല്ലില്‍ ഒരു ബോള്‍ എറിയുമ്പോള്‍ ബിസിസിഐക്ക് ലഭിക്കുന്ന പണം ശരിക്കും അമ്പരപ്പിക്കും..!
ഒരു ബോള്‍ എറിയുമ്പോള്‍ ബിസിസിഐക്ക് ലഭിക്കുന്നത് 23.3 ലക്ഷം
റെക്കോഡ തുകയ്ക്കാണ് ഐപിഎല്‍ സംപ്രേക്ഷണ അവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയത്. ലേലത്തില്‍ 16,347.50 കോടി രൂപയ്ക്കാണ് അഞ്ചു വര്‍ഷത്തേക്കുള്ള സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയത്. ഓരോ ഐപിഎല്‍ മത്സരത്തിന്റെയും മൂല്യ ഇതുവഴി 55 കോടി രൂപയാണ്. ഇന്ത്യന്‍ ടീമിന്റെ സംപ്രേഷണ മൂല്യം 43 കോടി രൂപയേ വരൂ എന്നറിയുമ്പോഴാണ് ഐപിഎല്‍ മത്സരത്തിന്റെ സംപ്രേഷണൂല്യത്തിലെ ഈ വര്‍ധന വലുതാണെന്ന് ബോധ്യമാവുക.
ഇന്ത്യന്‍ ടീമിനായി കളിക്കുന്നതിലേറെ സംപ്രേഷണ മൂല്യം ഐപിഎല്‍ ടീമുകള്‍ക്ക് കിട്ടുന്നുവെന്ന് സാരം. ഈ കണക്ക് അനുസരിച്ച് ഐപിഎല്ലില്‍ ഓരോ പന്ത് ബൗള്‍ ചെയ്യുമ്പോഴും ബിസിസിഐക്ക് ലഭിക്കുന്നത് 23.3 ലക്ഷം രൂപയാണ്. 2022 വരെയുള്ള അഞ്ചുവര്‍ഷത്തേക്കാണ് സ്റ്റാര്‍ സ്പോട്സിന് ബിസിസിഐ സംപ്രേഷണാവകാശം നല്‍കിയത്.
ടെലിവിഷന്‍ സംപ്രേഷണാവകാശവും ഡിജിറ്റല്‍ വിതരണാവകാശവുമാണ് സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയത്. നേരത്തെ ഒരു ഐപിഎല്‍ മത്സരത്തിന്റെ മൂല്യം 15 കോടി രൂപയായിരുന്നു. ഇതിന്റെ മൂന്നര മടങ്ങളാണ് പുതിയ ലേലപ്രകാരമുള്ള മൂല്യം. സംപ്രേഷണാവകാശം ലഭിച്ചതോടെ അടുത്ത സീസണ് മുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ ഹോട്ട്സ്റ്റാര്‍ വഴി ലൈവ് സ്ട്രീമിങ് നടത്തും.
No comments