ആൾ ദൈവം ഗുര്‍മീതിന്റെ ശിക്ഷ: അക്രമങ്ങളുടെ സൂത്രധാരന്‍ പിടിയില്‍
അന്തേവാസികളെ ലൈംഗികമായി പീഡിപ്പിച്ച ആള്‍ ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഉത്തരേന്ത്യയില്‍ നടന്ന കലാപങ്ങളുടെ മുഖ്യസൂത്രധാരനെ പൊലീസ് അറസ്റ്റു ചെയ്തു. അക്രമം അഴിച്ചുവിടാന്‍ നിയോഗിക്കപ്പെട്ടിരുന്ന 'എ ടീമി'ന്റെ തലവന്‍ ദുനി ചന്ദാണ് പഞ്ചാബിലെ ഗുജ്ജരനില്‍ നിന്ന് പിടിയിലായത്. സന്‍ഗ്രൂര്‍ സ്വദേശിയായ ദുനി ചന്ദിന് ഗുര്‍മീതിന്റെ ആശ്രമമായ ദേരാ സച്ചാ സൗദയുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
കലാപത്തിന് ശേഷം ഒളിവില്‍ പോയ ദുനിയെ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. കാര്‍, 1.70 ലക്ഷം രൂപ, മുളകുപൊടി, ദേരാ സച്ചാ സൗദയുമായി ബന്ധമുള്ള പുസ്തകങ്ങള്‍ തുടങ്ങിയവ ദുനിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സി.ബി.ഐ പ്രത്യേക കോടതി ഗുര്‍മീതിന് 20 വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയമാണ് വിധിച്ചത്.
No comments