വിഎസിന് പ്രായമായില്ലേ? എന്തും പറയാം, വിമര്‍ശനത്തിന് മറുപടിയുമായി കണ്ണന്താനം
തനിക്ക് രാഷ്ട്രീയ അപചയം സംഭവിച്ചെന്ന വിഎസ് അച്യുതാനന്ദന്റെ വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വിഎസിന് പ്രായമായി. അതുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്നായിരുന്നു കണ്ണന്താനത്തിന്റെ മറുപടി.
എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് വിഎസ് കരുതെന്നത്, ഇതൊന്നും കാര്യമാക്കേണ്ടതില്ലെന്നും കണ്ണന്താനം പറഞ്ഞു. ഒരു ഇടതുപക്ഷ സഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് ശ്രീ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളതെന്നാണ് വിഎസ് അച്യുതാനന്ദന്‍ വിമര്‍ശിച്ചത്.. ഒരു രാജ്യത്ത് ഫാസിസം നടപ്പാക്കുന്നതിന്റെ ചാലകശക്തിയായും ചട്ടുകമായും ഒരിക്കലും ഒരു ഇടതുപക്ഷ സഹയാത്രികന് മാറാനാവരുതാത്തതാണ്.
വ്യക്തിപരമായ സ്ഥാനലബ്ധിയെക്കാള്‍ വലുതാണ് രാജ്യവും രാഷ്ര്ടീയവും എന്ന് തിരിച്ചറിയേണ്ട സന്ദര്‍ഭത്തിലാണ് കണ്ണന്താനം ഫാസിസ്റ്റ് കൂടാരത്തിലെ സൗകര്യങ്ങള്‍ തേടി അവിടേക്ക് ചേക്കേറുന്നത്. അത് രാഷ്ര്ടീയ ജീര്‍ണതയുടെ ലക്ഷണമാണ്. അതുകൊണ്ടുതന്നെ, അതില്‍ അഭിനന്ദനീയമായി ഒന്നുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ അഭിനന്ദനത്തെ തള്ളിക്കൊണ്ടാണ് വിഎസ് രംഗത്തു വന്നത്.
No comments