Breaking News

പി.വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന്റെ ചിത്രമെടുത്ത യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

നിലമ്ബൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന്റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച്‌ വിനോദസഞ്ചാരികളായ യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു. തിരുവമ്ബാടി സ്റ്റേഷനിലെ രണ്ട് പോലീസുകാരടക്കം 14 പേര്‍ക്കെതിരെയാണ് കേസെടുത്തത്. താമരശേരി സിഐക്കാണ് അന്വേഷണ ചുമതല.

തിരുവോണദിവസമായ ഇന്നലെയാണ് അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് സമീപത്ത് വെച്ച്‌ വിനോദസഞ്ചാരികളായ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റത്. മര്‍ദനമേറ്റതിനെ തുടര്‍ന്ന് യുവാക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ആവശ്യമായ നടപടി സ്വീകരിക്കാനോ, ആക്രമിച്ചവരെ പിടികൂടാനോ പോലീസ് തയാറായിരുന്നില്ല. പരാതി സ്വീകരിക്കാന്‍ പോലീസ് വിസമ്മതിച്ചതായും തങ്ങളെ പോലീസ് മുട്ട് കുത്തിച്ച്‌ നിര്‍ത്തിച്ചതായും യുവാക്കള്‍ പറഞ്ഞു.


മര്‍ദനത്തെത്തുടര്‍ന്ന് പരിക്കേറ്റ നാലു യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പാര്‍ക്കിന്റെ ഫോട്ടോ എടുത്തെന്ന് ആരോപിച്ച്‌ പരിസരവാസികള്‍ മര്‍ദിക്കുകയായിരുന്നു. പൊലീസിനോട് പരാതി പറഞ്ഞപ്പോള്‍ നടുറോഡില്‍ മുട്ടുകുത്തിച്ച്‌ നിര്‍ത്തിയെന്നും മര്‍ദിച്ചെന്നും യുവാക്കള്‍ പറഞ്ഞിരുന്നു.

No comments