കൊച്ചി വീണ്ടും സ്തംഭിക്കും: സണ്ണി ലിയോണ്‍ രണ്ടാംമതും കേരളത്തില്‍ എത്തുന്നു
കൊച്ചിയില് എത്തി ആരാധകര്‍ക്കിടയില്‍ തരംഗം ശ്രഷ്ടിച്ച് മടങ്ങിയ ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കേരളത്തില്‍ എത്തുന്നു.കൊച്ചി ഇനിയും സ്തംഭിക്കുമെന്ന് ഉറപ്പായി. പ്രീമിയര്‍ ഫുട്സാല്‍ ലീഗ് രണ്ടാം സീസണില്‍ കൊച്ചി ആസ്ഥാനമായ കേരള കോബ്രാസ് എന്ന ടീമിന്റെ സഹ ഉടമയും ബ്രാന്‍ഡ് അംബാഡിഡറുമാണ് സണ്ണി ലിയോണ്‍.
സെപ്റ്റംബര്‍ 15 മുതല്‍ 17 വരെ മുംബൈയിലാണ് ലീഗിന്റെ ആദ്യ ഘട്ടം. സെപ്റ്റംബര്‍ 19 മുതല്‍ 24 വരെ ബംഗളൂരുവിലാണ് രണ്ടാംഘട്ടം.ഒന്നാം സീസണില്‍ കളിച്ച ലൂയിസ് ഫിഗോ, റൊണാള്‍ഡിന്യോ, റ്യാന്‍ ഗിഗ്സ്, പോള്‍ സ്കോള്‍സ്, ഹെര്‍നന്‍ ക്രെസ്പോ, മൈക്കല്‍ സാല്‍ഗഡോ, ഫല്‍ക്കാവോ എന്നിവര്‍ ഈ സീസണിലും കളിക്കുന്നുണ്ട്.
മൈക്കല്‍ സാല്‍ഗഡോയാണ് കേരള കോബ്രാസിന്റെ മുഖ്യതാരം. മുംബൈ വാരിയേഴ്സ്, ചെന്നൈ സിങ്കംസ്, ഡെല്‍ഹി ഡ്രാഗണ്‍സ്, ബെംഗളൂരു റോല്‍സ്, തെലുങ്ക് ടൈഗേഴ്സ് എന്നിവയാണ് മറ്റ് ടീമുകള്‍.ഒരു ടീമില്‍ അഞ്ച് പേര്‍ കളിക്കുന്ന ഫിഫയുടെ ഇന്‍ഡോര്‍ ഗെയിമാണ് ഫുട്സാല്‍. ഇന്ത്യയില്‍ അഞ്ച് നഗരങ്ങളിലാണ് ഫുട്സാല്‍ മത്സരങ്ങള്‍ അരങ്ങേറുക. ബാംഗ്ലൂര്‍, മുംബൈ, ജയ്പൂര്‍, കൊച്ചി, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലാണ് ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടുള്ള മത്സരങ്ങള്‍.
No comments