Breaking News

ചെങ്ങന്നൂർ തെരെഞ്ഞെടുപ്പ് തിങ്കളാഴ്ച; പ്രചാരണം അവസാന ഘട്ടത്തിൽ; 2016 ലെ തെരഞ്ഞെടുപ്പ് അവലോകനം


ചെങ്ങന്നൂർ തെരെഞ്ഞെടുപ്പ് ചൂടിലാണ്. മുൻ എം എൽ എ കേ കേ രാമചന്ദ്രൻ നായർ  മരണപ്പെട്ടതിനെ തുടർന്നാണ് ചെങ്ങന്നൂർ നിയമ സഭാ തിരഞ്ഞെടുപ്പിൽ ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇൗ മാസം 28 ന് ആണ് വോട്ടെടുപ്പ് നടക്കുക. 

ചെങ്ങന്നൂർ പിടിക്കാൻ ഇത്തവണ മൂന്ന് പ്രബല മുന്നണികളും എല്ലാ തയ്യാറെടുപ്പുകളും നടത്തി അങ്കത്തട്ടിൽ തന്നെ ഉണ്ട്. ചെങ്ങന്നൂർ നിവാസികൾക്ക് സുഭരിച്ചതറായ  സ്ഥാനാർഥികളെ തന്നെയാണ്  മൂന്ന് മുന്നണികളും രംഗത്ത് എത്തിയിരിക്കുന്നത്. 

എൽഡിഎഫിന് വേണ്ടി സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ സജി ചെറിയാൻ , യുഡിഎഫിന് വേണ്ടി കോൺഗ്രസ്സ് സ്ഥാനാർത്ഥി വിജയകുമാറും, എൻഡിഎ ക്ക് വേണ്ടി ബിജെപി സ്ഥാനാർഥി ശ്രീധരൻ പിള്ള യുമാണ് മത്സരിക്കുന്നത്.

2016 ഇല് നടന്ന തെരഞ്ഞെടപ്പിൽ  നിയമ സഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫി ന്റെ കേ കേ രാമചന്ദ്രൻ നായർ എട്ടായിതിരത്തോളം വോട്ടുകൾക്ക് ആണ് യു ഡി എഫ് സ്ഥാനാർത്ഥി വിഷ്ണുനാഥിന്റെ പരാജയപ്പെടുത്തിയത്. വിഷ്ണു നാതിനേക്കൾ രണ്ടായിരം വോട്ടുകൾ മാത്രം വ്യത്യാസത്തിൽ ആണ് എൻ ഡി എ സ്ഥാനാർഥി ശ്രീധരൻ പിള്ള മുന്നം സ്ഥാനം നേടിയത്. 

അത് കൊണ്ട് തന്നെ ഇത്തവണ ചെങ്ങന്നൂരിൽ ആര് വിജയിക്കും എന്ന് പറയാൻ അവസാന ഘട്ടത്തിൽ പോലും പ്രവചിക്കാൻ പാട്ടാത്ത സാഹചര്യമാണ്.  ബി ജെ പി ക്ക് കറിഞ്ഞ വർഷം നേടിയ വോട്ടുകൾ കിട്ടില്ല എന്നാണ് ഇരു മുന്നണികളും ഒരു പോലെ പറയുന്നത്. 

കയിഞ്ഞാ തെരഞ്ഞെടുപ്പിൽ എൻ ഡി എ മുന്നണിയിൽ ഉണ്ടായിരുന്ന bdjs ഇപ്പൊൾ അവരുടെ കൂടെ ഇല്ല. ബി ജെ പി യുമായി പിണങ്ങി മാറി നിൽക്കുകയാണ്  bdjs. അതേ സമയം എസ് എൻ ഡി പി സമദൂരം നിലപാട് സ്വീകരിക്കുകയും ചെയ്തു. സമുദായത്തെ സഹായിക്കുന്ന സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് വെള്ളാപ്പള്ളി അഹ്വന ചെയ്തു. 

No comments