ഐപിഎല്ലിൽ ഇന്ന് ഫോട്ടോ ഫിനീഷ്; ഗ്രൂപ് ഘട്ടം ഇന്ന് അവസാനിക്കും; അവസാന പ്ലേ ഓഫ് സീറ്റിന് വേണ്ടി 3 ടീമുകൾ
പ്ലേ ഓഫ് കാണാതെ പുറത്തായ ഡൽഹിക്ക് അവസാന മത്സരം വിജയിച്ച് മാനം കാക്കനുള്ള തയ്യാറെടുപ്പിലാണ്. എന്നാല് മുംബൈക്ക് ഇത് ജീവൻ മരണ പോരാട്ടം ആണ്. മൂബൈക്ക് ഇന്നത്തെ മത്സരം ജയിച്ചാൽ മാത്രമേ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ സാധിക്കുകയുള്ളൂ. കൂടാതെ രാത്രി നടക്കുന്ന ചെന്നൈ, പഞ്ചാബ് മത്സരവും നിർണായകമാണ്.
പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യത വളരെ കടുപ്പമേറിയതാണ് . ഇന്ന് ചെന്നൈയ്ക്ക് എതിരെ പഞ്ചാബ് വൻ മാർജിനിൽ ജയിക്കുകയും, ഡൽഹിക്ക് എതിരെ മുബൈ തോൽക്കുകയും വേണം.
ഇന്നത്തെ മത്സത്തിൽ പഞ്ചാബും, മുബൈയും തോറ്റാൽ രാജസ്ഥാൻ പ്ലേ ഓഫിൽ പ്രവേശിക്കും. മുബൈ തോൽക്കുകയും പഞ്ചാബ് ജയിക്കുകയും ചെയ്താൽ , രാജസ്ഥാൻ, പഞ്ചാബ് ടീമുകൾ റൺ റേറ്റിംഗ് അടിസ്ഥാനത്തിൽ പ്ലേ ഓഫിൽ പ്രവേശിക്കും
No comments