Breaking News

ഇതുവരെ നഗ്നയായി അഭിനയിച്ചിട്ടില്ല; കിടപ്പറ രംഗങ്ങള്‍ ചെയ്തത് അമ്മാവന്റെ മക്കളോടൊപ്പം മാത്രം; ഷക്കീല പറയുന്നു

ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു നടീ ഷക്കീല. ബി ഗ്രേഡ് ചിത്രങ്ങള്‍ ഇല്ലാതായതോടെയാണ് ഷക്കീലയുടെ മാര്‍ക്കറ്റും ഇടിഞ്ഞത്. എങ്കിലും ഇപ്പോഴും ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ചിലര്‍ക്ക് രോമാഞ്ചം ഉണ്ടാവാറുണ്ട്. എന്നാല്‍ അത്തരത്തില്‍ രോമാഞ്ചമുണ്ടാക്കുന്നതിനായി താന്‍ ഇതുവരെയും നഗ്നയായിട്ട് അഭിനയിച്ചിട്ടില്ലെന്നും അഭിനയം തന്റെ തൊഴിലാണെന്നുമാണ് ഷക്കീല പറയുന്നത്.

ഞാന്‍ ബി ഗ്രേഡ് ചെയ്ത സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും തന്നെ ബ്ലൂ ഫിലിം ആയിരുന്നില്ല. അത്തരം സിനിമകളില്‍ ഇതുവരെ അഭിനയിച്ചിട്ടില്ലെന്നും ഷക്കീല പറഞ്ഞു. എന്നാല്‍ ബി ഗ്രേഡ് സിനിമകളില്‍ അഭിനയിച്ചത് ഭാവിയില്‍ പ്രശ്‌നമാകും എന്ന് ഒരിക്കലും കരുതിയില്ല. തന്റെ കൂടെ അഭിനയിച്ചത് വല്ല്യച്ഛന്റെ മക്കളാണെന്നും അവര്‍ക്കൊപ്പം കിടപ്പറ രംഗങ്ങള്‍ ചെയ്തിട്ടുണ്ടെന്നും താരം പറഞ്ഞു.

പൂര്‍ണ നഗ്നയായി ഇതുവരെയും ഞാന്‍ അഭിനയിച്ചിട്ടില്ല. അങ്ങിനെ അഭിനയിക്കാന്‍ എന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ല. നിര്‍ബന്ധിച്ചാലും ഞാന്‍ അങ്ങിനെ അഭിനയിക്കില്ലെന്നും ഷക്കീല പറഞ്ഞു. താനൊരു മുസ്ലീം ആണെന്നും മത വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കാറുണ്ടെന്നും സിനിമാഭിനയത്തിന് വേണ്ടി മാത്രമാണ് പൊട്ട് തൊടുന്നതെന്നും ഷക്കീല വ്യക്തമാക്കി.

No comments