കർണാടക നിയമസഭയില് മാപ്പ് പറഞ്ഞ് കുമാര സ്വാമി
കർണാടക മുഖ്യന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത എച് ഡി കുമാര സ്വാമി നിയമസഭയിൽ കേവല ഭൂരിപക്ഷം തെളിയിച്ചു. കോൺഗ്രസ്സ് ജനതാദൾ പാർട്ടികളുടെ യോജിപ്പിന്റെ ഫലമായാണ് കർണാടകയിൽ കുമാര സ്വാമി മുഖ്യ മന്ത്രി ആയത്.
സ്പീക്കർ തെരഞ്ഞെടുപ്പും ഇന്ന് നടന്നു. കേ അറ് രമേശ് കുമാർ നിയമ സഭാ സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്പീക്കർ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.
കർണാടകയിൽ നിയമ സഭയിൽ വിശ്വാ പ്രമേയം അവതരിപ്പിച്ചു കൊണ്ട് കുമാര സ്വാമി പ്രസംഗിച്ചു. മുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം ആണ് കുമാര സ്വാമി നടത്തിയത്.
"മുൻപ് ഞാൻ ഒരു തെറ്റ് ചെയ്തു അത് ഞാൻ തിരുത്തുന്നു എന്ന് കുമാര സ്വാമി പറഞ്ഞു. മുമ്പ് ഞാൻ ബിജെപി യുമായി കൂട്ട് കൂടി. അത് എന്റെ പിതാവ് ദേവ ഗൌഡയെ വേദനിപ്പിച്ചു. അത് ഞൻ ഇപ്പൊൾ തിരുത്തി. കോൺഗ്രസുമായി കൂട്ട് കൂടിയത് പിതാവിന് ഏറെ സന്തോഷമായി എന്നും അദ്ദേഹം പറഞഞു.
No comments