ഡൽഹിക്ക് ഇന്ന് അഭിമാന പോരാട്ടം
ഐപിഎല്ലിൽ ഇന്ന് കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്സ്, ദുർബലരായ ഡെൽഹിയേ നേരിടും . പ്ലേ ഓഫ് സാധ്യത ഉറപ്പിച്ച ചെന്നൈക്ക് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പിക്കാൻ വിജയം അനിവാര്യമാണ്.
എന്നാല് നേരെത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായ ഡൽഹി 12 മത്സരങ്ങളിൽ നിന്ന് 3 വിജയം മാത്രമാണ് ഉള്ളത്. 9 മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു.
അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾ വിജയിച്ച് വൻ നാണക്കേടിൽ നിന്ന് തലയൂരുക എന്നതാണ് ഡൽഹിയുടെ ലക്ഷ്യം.
അമ്പാട്ടി റായിഡു, വാട്സൺ, സുരേഷ്റെയ്ന, ധോണി, തുടങ്ങിയ ചെന്നൈ താരങ്ങൾ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെയ്ക്കുന്നു. കൂടാതെ അവസരത്തിന് ഉയരുന്ന ബൗളിംഗ് നിരയും.
ഡെൽഹി നിരയിൽ യുവ ബാറ്റ്സ്മാൻ മാറുടെ ഒരു പട തന്നെ ഉണ്ട് പക്ഷേ വിജയം മാത്രം കൈപ്പിടിയിൽ ഒതുക്കാൻ അവർക്ക് സാധിക്കുന്നില്ല.
No comments