കർണാടക മുഖ്യമന്ത്രി കുമാര സ്വാമി യുടെയും രണ്ടാം ഭാര്യയുടെ അപൂർവ ഫോട്ടോകൾ കാണാം
ഇപ്പൊൾ കർണാടകയിൽ ചർച്ച നടി രാധികയെ കുറിച്ച് ആണ്. കുമാരസ്വാമിയുടെ രണ്ടാമത്തെ ഭാര്യയും പ്രശസ്ത കന്നട നടിയുമാണ് രാധിക.
2000 ത്തിന്റെ തുടക്കത്തിലാണ് രാധിക കന്നട സിനിമയിലെത്തുന്നത്. 2002 ല്‍ വിജയ് രാഘവേന്ദ്രയുടെ നായികയായി ‘നിഗഗാഗി’ എന്ന സിനിമയില്‍ വേഷമിട്ടതോടെ രാധിക ശ്രദ്ധനേടി. 2006 ലാണ് രാധിക കുമാരസ്വാമിയെ വിവാഹം കഴിക്കുന്നത്.
അന്ന് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. കുമാരസ്വാമിയും രാധികയും തമ്മിലുള്ള ബന്ധം അന്ന് വാര്‍ത്തകളിലിടം പിടിച്ചിരുന്നു. എന്നാല്‍ 2010 ലാണ് രാധിക താനും കുമാരസ്വാമിയും തമ്മില്‍ വിവാഹിതരായെന്ന് വെളിപ്പെടുത്തുന്നത്.
‘അതേ ഞാനും കുമാരസ്വാമിയും നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായി. ഞങ്ങള്‍ക്ക് ഷാമിക എന്ന് പേരുള്ള ഒരു പെണ്‍കുഞ്ഞും പിറന്നു’ രാധിക അന്ന് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
വിവാഹത്തിന് ശേഷം കുമാരസ്വാമി ഒരിക്കലും തന്നെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടില്ലെന്നും രാധിക പറയുന്നു. ഹിന്ദു വിവാഹ നിയമം ലംഘിച്ചുവെന്നാരോപിച്ച് രാധികയും കുമാരസ്വാമിയും തമ്മിലുള്ള വിവാഹം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
സിനിമ നിർമാണത്തിൽ സജീവമായ കുമാര സ്വാമി സിനിമ സീറ്റിൽ നിന്നാണ് അവിടെ അഭിനയിക്കാൻ വന്ന രാധികയെ പരിചയപ്പെടുന്നത്. പിന്നീട് ബന്ധം കല്യാണത്തിൽ എത്തി നിൽക്കുന്നു.
No comments