ദക്ഷിാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം ഡിവില്ലിയേഴ്സ് വിരമിച്ചു.
ദക്ഷിാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം ഡിവില്ലിയേഴ്സ് വിരമിച്ചു. സമകാലീന ക്രിക്കറ്റിലെ സൂപ്പര്‍താരം ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്സ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. വിരമിക്കാന്‍ ഇതാണു ശരിയായ സമയമെന്ന പ്രഖ്യാപനത്തോടെയാണു രാജ്യാന്തര ക്രിക്കറ്റില്‍നിന്നു പാഡഴിക്കുകയാണെന്നു ഡിവില്ലിയേഴ്സ് അറിയിച്ചത്.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗലുരു താരമാണ് ഡിവില്ലിയേഴ്സ്. വിദേശത്തുള്ള ലീഗുഗലിലും കളിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതോടെ 14 വര്‍ഷത്തോളം നീളുന്ന രാജ്യാന്തര കരിയറിനാണു മുപ്പത്തിനാലുകാരനായ ഡിവില്ലിയേഴ്സ് തിരശീലയിടുന്നത്.'കഠിനമായ തീരുമാനമാണെങ്കിലും ഇതാണു ശരിയായ സമയമെന്നു ഡിവില്ലിയേഴ്സ് വ്യക്തമാക്കി.
114 ടെസ്റ്റുകളും 228 ഏകദിനങ്ങവും 78 ട്വന്റി20 മല്‍സരങ്ങളും രാജ്യാന്തര തലത്തില്‍ കളിച്ചിട്ടുണ്ട്. ഇനി അടുത്ത തലമുറയ്ക്കായി വഴിമാറിക്കൊടുക്കേണ്ട സമയമാണ്. എന്റെ ഊഴം അവസാനിച്ചിരുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ മടുത്തു' - ഡിവില്ലിയേഴ്സ് പറഞ്ഞു.
No comments