Breaking News

'യാത്രാ വിലക്കുണ്ടാകാന് സാധ്യത' എന്ന് വ്യാജവാർത്ത ; സത്യാവസ്ഥ ഇതാണ്




യാത്രാ വിലക്കുണ്ടാകാന് സാധ്യത എന്നത് വ്യാജ വാര്ത്ത. നിപ്പ വൈറസ് വ്യാപിച്ചതിനെ തുടര്ന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളില് ആളുകള് പനി ബാധിച്ച് മരിക്കാന് തുടങ്ങിയതോടെ കേരളത്തിലേക്ക് യാത്രാ വിലക്ക് ഉണ്ടാകാന് സാധ്യതയുണ്ടെന്ന രീതിയില് സമൂഹമാധ്യമങ്ങളില് പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്ത്തകള്ക്ക് യാതൊരു അടിസ്ഥാനവുമില്ല. NCDC ഡയരക്ടര് സുര്ജിത്ത് കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര മെഡിക്കല് സംഘം കോഴിക്കോട് എത്തിയിട്ടേ ഉള്ളൂ. അവര് എത്തുന്നതിന് മുന്പ് തന്നെ യാത്രാ വിലക്കുണ്ടാകാന് സാധ്യതയുണ്ട് എന്ന വാര്ത്തകള് പ്രചരിക്കാന് തുടങ്ങിയിരുന്നു.

യാത്രാ വിലക്കുണ്ടാകുമോ ഇല്ലയോ എന്ന് പറയാനുള്ള സമയം ഇപ്പോള് ആയിട്ടില്ല. ഇപ്പോള് പ്രചരിക്കുന്നത് വ്യാജ വാര്ത്തയാണ്. ഇത്തരം വ്യാജ വാര്ത്തകള് ജനങ്ങളെ പരിഭ്രാന്തരാക്കുവാന് മാത്രമേ ഉപകരിക്കുകയുള്ളൂ. ഇനി അഥവാ യാത്രാ വിലക്ക് ഉണ്ടാകുകയാണെങ്കില് തന്നെ അത് ജനങ്ങളെ അറിയിക്കുവാന് ഉത്തരവാദപ്പെട്ടവരുണ്ട്. ഉത്തരവാതിത്തപ്പെട്ട ഒരു അതോറിറ്റിയും ഇത് വരെ യാത്രാ വിലക്കുമായി ബന്ധപ്പെട്ട ഒരു അറിയിപ്പും പുറത്ത് വിട്ടിട്ടില്ല.

അങ്ങിനെ ഉണ്ടായാല് അത് കൃത്യമായി പത്രമാധ്യമങ്ങള് വഴി അറിയുകയും ചെയ്യും. അതിന് മുന്പ് ഇത്തരം വാര്ത്തകള് വായിച്ച് വഞ്ചിതരാകാതിരിക്കുക. അവാസ്ഥവ കാര്യങ്ങള് പ്രചരിപ്പിക്കാതിരിക്കുവാനും ശ്രദ്ധിക്കുക. നിപ്പാ വൈറസ് സ്ഥിരീകരിച്ച കാര്യം മുഖ്യമന്ത്രി ലോകാരോഗ്യ സംഘടനയെ അറയിച്ചിട്ടുണ്ട്. ജാഗ്രത പുലര്ത്താനും അടിയന്തര മുന് കരുതലുകള് സ്വീകരിക്കുവാനും ലോകാരോഗ്യ സംഘടനയില് നിന്നടക്കം നിര് ദ്ധേശം വന്നേക്കാം. എന്നാല് ഇത് വരെ ഒരു അറിയിപ്പും വന്നിട്ടില്ല.

No comments