Breaking News

ഉമ്മൻ ചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറി ആയി നിയമിച്ചു..


മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യെ എ ഐ സി സി ജനറൽ സെക്രട്ടറി ആയി നിയമിച്ചു.  ആന്ധ്രാ പ്രദേശ് സംസ്ഥാനത്തിന്റെ പ്രത്യേക ചുമതല ഉള്ള ജനറൽ സെക്രട്ടറി ആയാണ് നിയമനം. രാഹുൽ ഗാന്ധി യുടെ പ്രത്യേക താൽപര്യം ആണ് ഉമ്മൻ ചാണ്ടിയെ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിൽ എത്തിച്ചത്.

നിലവിൽ എം എൽ എ ആയ അദ്ദേഹം കോൺഗ്രസിന്റെ ഔദ്യോഗിക പദവികളിൽ നിന്നും ഒഴിഞ്ഞ് മാറുകയായിരുന്നു. കടിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയിൽ നിന്ന് പാദം ഉൾകൊണ്ട് മാറി നിൽക്കുക ആയിരുന്നു ഉമ്മൻ ചാണ്ടി.

ഉമ്മൻ ചാണ്ടി ക്ക് ചുമതല നൽകിയ ആന്ധ്രാ പ്രദേശ്  നിയമ സഭാ തിരഞ്ഞെടുപ്പ്‌ നടക്കനിരിക്കുന്ന സംസ്ഥാനം ആണ്. കോൺഗ്രസ്സ് ന്റെ തിരിച്ചുവരവ് ഉമ്മന് ചണ്ടിയിലൂടെ സാധ്യമാക്കാൻ ആണ് കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നത്. കയിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വാൻ പരാജയം ആണ് കോൺഗ്രസ്സ് അവിടെ ഏറ്റൂ വാങ്ങിയത്.

പല തവണ ഉമ്മൻ ചാണ്ടി യെ കേന്ദ്ര നേതൃത്വത്തിൽ എത്തിക്കാൻ ശ്രമിച്ചപ്പോ യും അദ്ദേഹം കേരളം മതി എന്ന് പറഞ്ഞ് സംസ്ഥാനത്ത് തന്നെ ഉറച്ച് നിന്നു. ഉമ്മൻ ചാണ്ടിയുടെ കൂടെ രാഷ്ട്രീയം തുടങ്ങിയ പലരും ഇന്ന് കേന്ദ്ര നേതൃത്വത്തിൽ സുപ്രധാന സാന മാനങ്ങൾ വഹിക്കുന്നു. എ കേ ആന്റണി, കേ സി വേണുഗോപാൽ തുടങ്ങിയവർ ഇതിനു ഉദാഹരണം ആണ്.

No comments