Breaking News

ഡൽഹിയിയോട് തോറ്റു; നാണം കെട്ട് മുംബൈ പ്ലേ ഓഫ് കാണാതെ പുറത്ത്.


ഐപിഎല്ലിൽ ആവേശകരമായ മത്സരത്തിൽ ‍‍ഡൽഹിയോട് തോറ്റ് മുംബൈ ഇന്ത്യൻസ് പുറത്ത്. ഇന്ന്  ഡൽഹിയോട് ജയിച്ചാൽ പ്ലേ ഓഫിൽ കയറാൻ ചാൻസ് ഉണ്ടായിട്ടും മുബൈ തോറ്റു. ഡെൽഹി നേരെത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്ത് ആയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഡെൽഹി നിഷ്വിത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടി. ഡൽഹിക്ക് വേണ്ടി രിഷഭ് പന്ത് 44 പന്തിൽ 64 റൺസ് നേടി. വിജയ് ശങ്കർ 43 റൺസും നേടി പിന്തുണ നൽകി.

മറുപടി ബാറ്റിംഗിനിറങ്ങിയ മുബൈക്ക് തുടക്കം തന്നെ ഗംഭീരം ആയിരുന്നില്ല. മുംബൈക്ക് വേണ്ടി ഏവിൻ ലെവിസ് 48 റൺസ് നേടി. അവസാന നിമിഷം ഹർഡിക് പാണ്ഡ്യ ( 27) , കട്ടിംഗ് എന്നിവർ (37) റൺസ് നേടി പൊരുതിയെങ്കിലും വിജയം കൈപ്പിടിയിൽ ഒതുക്കാൻ സാധിച്ചില്ല. മുബൈ 19.3 ഓവറിൽ 163 റൺസിന് അവസാനിച്ചു

No comments