കേവിന്റെ ദുരഭിമാന കൊല,.. പോലീസ് വീയ്ച്ച തുടർക്കഥയാകുന്നു.. പണി അറിയില്ലെങ്കിൽ പിണറായി വിജയൻ രാജിവെച്ച് പുറത്ത് പോകണമെന്ന് രമേശ് ചെന്നിത്തല
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ വീടാക്രമിച്ച് തട്ടിക്കൊണ്ടു പോയ യുവാവിന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കോട്ടയം നട്ടാശേരി എസ്എച്ച് മൗണ്ടില്‍ കെവിന്‍ പി ജോസഫിന്റെ (23) മൃതദേഹമാണു തെന്മലയ്ക്കു 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ ഇന്നു പുലര്‍ച്ചെ കണ്ടത്. കെവിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചതെന്നു നിഗമനം.
ഭാര്യ നീനുവിന്റെ പരാതിയെ തുടര്‍ന്നു അന്വേഷണം നടക്കുന്നതിനിടെയാണു മൃതദേഹം കണ്ടത്.ശനിയാഴ്ച പുലര്‍ച്ചെയാണ് പത്തംഗസംഘം വീട് കയറി ആക്രമിച്ച് കെവിനെ തട്ടിക്കൊട്ടുപോയത്.എന്നാല്‍ കെവിന്‍ പത്തനാപുരത്തുവച്ചു കാറില്‍നിന്നു ചാടി രക്ഷപ്പെട്ടുവെന്ന് അക്രമിസംഘം പോലീസിനെ അറിയിച്ചതായി സൂചനയുണ്ട്. എന്നാല്‍, ഇതു വിശ്വസനീയമല്ലെന്നു ബന്ധുക്കളും നാട്ടുകാരും പറയുന്നു.നീനുവും കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു.
മറ്റൊരു വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ഇവരുമായി സംസാരിച്ചിരുന്നു. പോലീസിന്റെ നിര്‍ദേശപ്രകാരം നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണു താല്‍പര്യമെന്ന് അറിയിച്ചു.
ഇതില്‍ പ്രകോപിതരായ ബന്ധുക്കള്‍ പെണ്‍കുട്ടിയെ പോലീസിന്റെ മുന്നില്‍വച്ചു മര്‍ദിച്ചു വാഹനത്തില്‍ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ സംഘടിച്ചതോടെ പിന്‍വാങ്ങി.
No comments