ഗോവയിലും രാഷ്ട്രീയ നാടകം ; ഏറ്റവും വലിയ ഒറ്റ കക്ഷിയായ തങ്ങളെ സര്ക്കാര് ഉണ്ടാക്കാൻ ക്ഷണിക്കണമെന്ന് കോൺഗ്രസ്സ്.
കർണാടകയിൽ നേരിട്ട താൽകാലിക തിരിച്ചടിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ കോൺഗ്രസ്സ് തയ്യാറെടുക്കുന്നു ഗോവയില് ഏറ്റവും വലിയ ഒറ്റ കക്ഷി ആയ തങ്ങളെ സര്ക്കാര് ഉണ്ടാക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ കോൺഗ്രസ്സ് എംഎൽഎമാർ ഗവർണറെ കാണും.
40 സീറ്റ് ഉള്ള ഗോവയിൽ കോൺഗ്രസിന് 17 അംഗങ്ങളുടെ പിന്തുണ ഉണ്ടായിരുന്നു. ബിജെപിക്ക് 13 സീറ്റും. ബിജെപി മറ്റു ചേറിയ കക്ഷികളുടെ പിന്തുണയോടെ അധികാരത്തിൽ എത്തുകയായിരുന്നു. കൂടാതെ കോൺഗ്രസിൽ നിന്നും ഒരു എംഎൽഎയെ ബിജെപി അടർത്തി സ്വന്തം പാളയത്തിൽ എത്തിച്ചു.
ഇപ്പൊൾ 16 അംഗങ്ങളുടെ പിന്തുയാണ് ഇപ്പൊൾ കോൺഗ്രസിന് ഉള്ളത്. കർണാടകയിൽ സംഭവിച്ചത് പോലെ സംഭവിച്ചില്ലെങ്കിലും ഇതുവയി ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടാനാണ് കോൺഗ്രസ്സ് ശ്രമം
No comments