ചെന്നൈയ്ക്ക് എതിരെ ഡൽഹിക്ക് ആശ്വാസ വിജയം
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ന് എതിരെ ഡൽഹിക്ക് വിജയം.34 റൺസിന് ആയിരുന്നു ഡൽഹിയുടെ വിജയം. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് ഡൽഹിക്ക് ഇത് ആശ്വാസ വിജയം ആണ്.
അദ്യം ബാറ്റ് ചെയ്ത ഡെൽഹി നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടി. ഡെൽഹി നിരയിൽ ഋഷഭ് പന്ത്, വിജയ് ശങ്കർ, ഹർഷൽ പട്ടേൽ എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. ഡെൽഹി ബൗളിംഗ് നിരയുടെ ചെറുത്ത് നിൽപ്പ് ചെന്നൈയ്ക്ക് തോൽവി സമ്മാനിച്ചു. ചെന്നൈയ്ക്ക് വേണ്ടി അമ്പാട്ടി റായിഡു അർദ്ധ സെഞ്ച്വറി നേടി.
No comments