ദുപ്ലെസ്സിയുടെ ഒറ്റയാൻ പ്രകടനം ; ആവേശകരമായ മത്സരത്തിൽ ചെന്നൈയ്ക്ക് വിജയം ;
ആവേശകരമായ ആദ്യ സെമി ഫൈനൽ മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദ്നേ ചെന്നൈ സൂപ്പർ കിംഗ്സ് പരാജയപ്പെടുത്തി. രണ്ട് വിക്കറ്റിന് ആയിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് ന്റെ വിജയം.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് നേടി. ഹൈദരാബാദിലെ മുൻ നിര ബാറ്റ്സ്മാൻ മാർ എല്ലാം പരാജയപ്പെട്ട മത്സരത്തിൽ കാർലോസ് ബ്രത്വൈറ്റ് ന്റെ (43) ഒറ്റയാൻ പ്രകടനം ആണ് ഭേദപ്പെട്ട സ്കോർ എത്താൻ സഹായിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ കൂട്ടത്തോടെ നഷ്ടപ്പെട്ട്. ദുപ്ലെസ്സി യുടെ (67) ഒറ്റയാൻ പ്രകടനം ആണ് ചെന്നൈക് വിജയം നേടാൻ സഹായിച്ചത്.
വിജയത്തോടെ ചെന്നൈ നേരിട്ട് ഫൈനലിൽ പ്രവേശിചു. ഹൈദരാബാദ് ന് ഇനി ഒരു അവസരം കൂടി ഉണ്ട്.
No comments