Breaking News

പകർച്ചപ്പനിക്ക് കാരണം നിപ്പ വൈറസ് എന്ന് സ്ഥിരീകരിച്ചു...



ഇന്ന് അഞ്ചു പേർ കൂടി സമാന ലക്ഷണങ്ങളാൽ മരണപ്പെട്ടു.. പഴങ്ങൾ കഴിച്ചു ജീവിക്കുന്ന ഫ്‌ളൈയിങ് ഫോക്‌സ് എന്നറിയപ്പെടുന്ന വവ്വാലുകളാണ് നിപ്പ വൈറസിനെ പകർത്തുന്നത്.. വവ്വാലുകൾ കഴിച്ച പഴങ്ങളിൽ അതിന്റെ ഉമിനീർ കലർന്നിട്ടുണ്ടെങ്കിലോ കാഷ്ടം ഉണ്ടെങ്കിലോ ആ പഴങ്ങൾ ഉപയോഗിച്ചാൽ മനുഷ്യരിലേക്ക് ഇത് പകരാം.. വൈറസ് ശരീരത്തിൽ കയറിയാൽ 5 മുതൽ 14 ദിവസം കഴിഞ്ഞു മാത്രമേ ഇത് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുകയുള്ളൂ.. അതിനാൽ വവ്വാലുകൾ സാധാരണ കഴിക്കുന്ന ചാമ്പയ്‌ക്ക, പേരയ്ക്ക, മാമ്പഴം, ചക്ക എന്നിവ കഴിക്കുമ്പോൾ സൂക്ഷിക്കുക.. മാമ്പഴവും  പേരയ്ക്കയും തൊലിയോടുകൂടി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.. കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുക.. 

വവ്വാലുകൾ മാത്രമല്ല.. വവ്വാലുകളുടെ സാന്നിധ്യമുള്ള പന്നി ഫാമുകൾ വഴിയും ഈ രോഗം പകരാം, പന്നികൾ കൂടാതെ, കോഴി ,നായ, ആട്, പൂച്ച, കുതിര എന്നിവയിലും നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.. അതിനാൽ നിങ്ങളുടെ മേൽപറഞ്ഞ വളർത്തുമൃഗങ്ങളിൽ മൂക്കൊലിപ്പോ പതിവില്ലാത്ത ക്ഷീണമോ കണ്ടെത്തിയാൽ ഉടൻ മൃഗസംരക്ഷണ വകുപ്പുമായോ ഒരു വെറ്റിനറി ഡോക്ടറുമായോ ബന്ധപ്പെടാൻ മറക്കരുത്.. 

പൊതുസമൂഹത്തിന്റെ അറിവിലേക്കായി ഈ ഇൻഫർമേഷൻ പരമാവധി ഷെയർ ചെയ്തു ജനങ്ങളെ ബോധവൽക്കരിക്കുക.. 

No comments