സിനിമ നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു
മലയാള സിനിമ നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു . ഹൃദയാഘാതത്തേത്തുടര്‍ന്ന് പുലര്‍ച്ചെ നാലരക്കായിരുന്നു അന്ത്യം. സിനിമയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ആയി തുടങ്ങി അഭിനയരംഗത്തേക്ക് എത്തിയ വിജയന്‍ 40ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാട്, ലാല്‍ജോസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 1983ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത അസ്ത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്.
No comments