Breaking News

പ്രവര്‍ത്തകര്‍ ചതിച്ചു; മുൻകൂർ ജാമ്യം എടുത്ത് വിജയകുമാർ ; ചെങ്ങന്നൂര്‍ ഫലം വരാന്‍ മണിക്കൂറുകള്‍ ശേഷിക്കേ തോല്‍വി സമ്മതിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി !



ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പരാജയം സമ്മതിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍ രംഗത്ത്. പാര്‍ട്ടിയേയും പാര്‍ട്ടി പ്രവര്‍ത്തകരെയും കുറ്റപ്പെടുത്തിക്കൊണ്ടാണ് വിജയകുമാര്‍ പരാജയം സമ്മതിച്ച് രംഗത്തെത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്ക് വീഴ്ചപറ്റി. പ്രചാരണത്തില്‍ പാര്‍ട്ടി ഏറെ പിന്നിലായിപ്പോയി. പലയിടത്തും ബൂത്ത് പ്രവര്‍ത്തനം വളരെ മോശമായിരുന്നു. നേതാക്കളും ഘടകകക്ഷികളും ആത്മാര്‍ത്ഥതയോടെ നിന്നുവെങ്കിലും ചതിച്ചത് പ്രവര്‍ത്തകരാണെന്നും വിജയകുമാര്‍ പറഞ്ഞുവെക്കുന്നു.

ചെങ്ങന്നൂരില്‍ 2016 ല്‍ സി.പി.എം ടിക്കറ്റില്‍ വിജയിച്ച കെ.കെ. രാമചന്ദ്രന്‍ നായര്‍ ഈ വര്‍ഷം ജനുവരി 14 ന് മരണമടഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പിന്കളംഒരുങ്ങിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുക്കുന്നതിന് മുമ്പേതന്നെ എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് സജീവമായിരുന്നു.

സി.പി.എം ആലപ്പുഴ ജില്ല സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമായ സജി ചെറിയാനായിരുന്നു എല്‍.ഡി.എഫ്‌സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ മത്സരിച്ച ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയായിരുന്നു ബിജെപി സ്ഥാനാര്‍ഥി. മൂന്ന് കക്ഷികല്‍ക്കും ഏറെ നിര്‍ണായകമാണ് ചെങ്ങന്നൂര്‍ ഫലം. അതുകൊണ്ട് തന്നെ വിജയകുമാറിന്റെ പ്രസ്താവന തോല്‍വി മുന്നില്‍ കണ്ടുള്ള മുന്‍കൂര്‍ ജാമ്യമാകാനാണ് സാധ്യത.

No comments