അയൽവാസിയായ മുസ്ലിം യുവതിയെ വിവാഹം ചെയ്ത ചാക്കോ; സമ്പന്നൻ ആയപ്പോൾ പഴയത് എല്ലാം മറന്ന് മകളുടെ ഭർത്താവിനെ കൊല്ലിച്ചു.
ഇപ്പൊൾ പുറത്ത് വരുന്ന വിവരം അനുസരിച്ച് നീനുവിന്റെ അച്ചൻ വിവാഹം ചാക്കോ കയിച്ചത് അയൽവാസിയായ മുസ്ലിം യുവതിയെ ആയിരുന്നു. പാവപ്പെട്ട കുടുംബത്തിൽ ആയിരുന്നു ചാക്കോയുടെ ജന്മം. ജീവിക്കാൻ വേണ്ടി ഭാര്യയെ ജോലി ചെയ്യാൻ ഗള്ഫിലേക്ക് അയച്ചു.
ഇപ്പോൽ സ്വന്തം മകൾ ഒരു യുവാവിനെ പ്രണയിച്ച് വിവാഹം കഴിക്കാൻ പുറപ്പെട്ടപ്പോൾ യുവാവിനെ പയയത് എല്ലാം മറന്ന് കൊല്ലാൻ തുനിഞ്ഞ് ഇറങ്ങി ചാക്കോ എന്ന ഇരട്ട താപ്പുകാരൻ
കെവിന്റെ മരണത്തിലൂടെ ഇനി എന്തു ചെയ്യുമെന്ന ചോദ്യത്തിലാണ് നീനു. ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യാന്‍ കൂടെ പോന്നതിന്റെ പേരില്‍ ഇത്രയും വലിയ ക്രൂര ത കെവിന് നേരിടെണ്ടിവരുമെന്ന് ആരും കരുതിയില്ല.
മകളെ പ്രേമിച്ച കെവിനെ ഇല്ലാതാക്കാന്‍ നീക്കങ്ങള്‍ നടത്തിയ നീനുവിന്റെ അച്ഛനും മിശ്ര വിവാഹിതന്‍. അയല്‍വാസിയായ മുസ്ലീം സമുദായത്തില്‍പ്പെട്ട രഹാനയെ വിവാഹം ചെയ്തതോടെ ജാക്കോയുടെ ജീവിതം മാറുകയായിരുന്നു. എതിര്‍പ്പുകള്‍ അവഗണിച്ച് വിവാഹം കഴിച്ചപ്പോള്‍ കഷ്ടപ്പാടിലേക്കായി കാര്യങ്ങള്‍. ഇങ്ങനെയാണ് ഭാര്യയെ ഗള്‍ഫിലേക്കയ്ക്കാന്‍ ചാക്കോ തീരുമാനിക്കുന്നത്.
ഇവര്‍ക്ക് പിന്നാലെ ചാക്കോയും ഗള്‍ഫിലെത്തി. കോടികളുടെ മ്പാദ്യവുമായി ഗള്‍ഫില്‍ നിന്നു മടങ്ങിയ ചാക്കോയും ഭാര്യയും നാട്ടിലെത്തി വസ്ത്രവ്യാപാര ശാലയും മറ്റും തുടങ്ങുകയായിരുന്നു. ഇതിനിടയ്ക്ക് മകന്‍ സാനുവിനെ ഗള്‍ഫിലേക്കയയ്ക്കുകയും ചെയ്തു.
കോട്ടയത്ത് ഡിഗ്രി പഠനത്തിനിടെയാണ് നീനു കെവിനുമായി അടുപ്പത്തിലായത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രണയിച്ചു വിവാഹം കഴിച്ച ചാക്കോയ്ക്കും ഭാര്യയ്ക്കും ആയില്ല. ദളിത് വിഭാഗത്തില്‍പ്പെട്ട കെവിനൊപ്പം മകളെ അയയ്ക്കാന്‍ ദുരഭിമാനക്കാരായ മാതാപിതാക്കള്‍ മടിച്ചു. ഇവരുടെ ബന്ധം തകര്‍ക്കാന്‍ ആവുന്നതെല്ലാം ശ്രമിച്ചു. ഇതാണ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കെവിനെ തട്ടിക്കൊണ്ടു പോകുന്നതിലേക്ക് നയിച്ചതും കൊലപാതകത്തില്‍ കലാശിച്ചതും.
ചാക്കോയുടെ മകന്‍ സാനു തിരുവനന്തപുരത്താണ് ഭാര്യയോടൊപ്പം താമസിക്കുന്നത്. ഇയാളും ചാക്കോയ്‌ക്കൊപ്പം ഒളിവിലാണ്. പ്രതികളിലൊരാളായ നിയാസിനെ നീനുവിന്റെ അച്ഛനും അമ്മയും സഹോദരനും വീട്ടില്‍ നിന്ന് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോവുകയാണെന്ന് നിയാസിന്റെ അമ്മ പറഞ്ഞു. മുമ്പ് നീനുവുമായി അടുപ്പം കാണിച്ച സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിക്കാനും ചാക്കോ ക്വട്ടേഷന്‍ നല്‍കിയിരുന്നു എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.കെവിന്റെ കൊലപാതകികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന.
No comments