കർണാടകയിൽ നാളെ രാവിലെ പതിനൊന്ന് മണിക്ക് നിയമസഭ യോഗം ചേരും
നിയമസഭയിൽ കേവല ഭൂരിപക്ഷം തെളിയിക്കുന്നതിന് വേണ്ടി നാളെ കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കും. സുപ്രീം കോടതിയുടെ നിർദേശ പ്രകാരമാണ് നാളെ രാവിലെ പതിനൊന്നിന് തന്നെ നിയമസഭാ യോഗം വിളിച്ചു ചേർത്തത്.
നാളെ വൈകിട്ട് നാല് മണിക്ക് മുമ്പായി സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ജോൾസ്യന്റെ ഉപദേശ പ്രകാരം രാവിലെ തന്നെ സഭ വിളിച്ച് ചേർക്കാൻ യെദ്യൂരപ്പ തീരുമാനിക്കുകയായിരുന്നു.
നിലവിൽ 104 അംഗങ്ങളുടെ പിന്തുണയുള്ള ബിജെപിക്ക് കേവല ഭൂരിപക്ഷം ആയ 113 സീറ്റ് തികയ്ക്കാൻ പതിനെട്ടടവും പയറ്റണം.
കോൺഗ്രസ്സ് ജനതാദൾ പാർട്ടികൾക്ക് 107 അംഗങ്ങളുടെ പിന്തുയാണ് ഉള്ളത്. അതിൽ ഒരു എംഎൽഎയെ ബിജെപി സ്വന്തം പാളയത്തിൽ എത്തിച്ചെന്നാണ് റിപോർട്ട്. മറ്റു എംഎൽഎമാരെ കുറിച്ച് ഊഹപോകങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതല്ലാം കോൺഗ്രസ്സ്, ജനദ്തൽ ക്യാംപ് തള്ളി കളയുകയാണ്.
No comments