Breaking News

പരിശോധന ഫലം പുറത്ത് , നിപ പടര്‍ന്നത് വവ്വാലില്‍ നിന്നല്ല


നിപ പടര്‍ന്നത് വവ്വാലില്‍ നിന്നല്ല

നിപ വൈറസ് പടര്‍ന്നത് വവ്വാലില്‍ നിന്നല്ലെന്ന് സ്ഥിരീകരണം. നിപ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് പന്തിരിക്കരയില്‍ നിന്നും ശേഖരിച്ച വവ്വാലുകളുടേയും മൃഗങ്ങളുടേയും രക്ത സാമ്പിളുകളുടെ പരിശോധന ഫലത്തിലാണ് കണ്ടെത്തല്‍.

പന്നി, പശു, പൂച്ച തുടങ്ങിയ മൃഗങ്ങളിലെ പരിശോധനാ ഫലവും നെഗറ്റീവ്. ഭോപ്പാലിലെ പ്രത്യേക ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. നിപ വൈറസ് ബാധിച്ച് നാല് പേര്‍ മരിച്ച കുടുംബത്തിന്റെ പുരയിടത്തിലെ കിണറ്റില്‍ നിന്നും പിടികൂടിയ വവ്വാലുകളുടെ രക്തവും സ്രവവുമാണ് രണ്ട് ദിവസം മുമ്പ് ഭോപ്പാലിലെ പ്രത്യേക ലാബിലേക്ക് അയച്ചത്. ഇതിനു പുറമേ സമീപ പ്രദേശങ്ങളിലെ പ ശു ക്ക ളു ടേ യും പന്നി കളുടേയും രക്ത സാമ്പിളുകളും പ രി ശോ ധ ന ക്കാ യി അയച്ചിരുന്നു.

സാമൂഹ്യ മാധ്യമങ്ങൾ വയ്യി വവ്വലിൽ നിന്നാണ് രോഗം പ ക രു ന്ന ത് എന്ന തരത്തിലുള്ള തെറ്റിദ്ധാരണ പ ര ത്തു ന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇതൊക്കെ കാറ്റിൽ പറത്തി കൊണ്ടുള്ള പരിശോധന ഫലമാണ് ഇപ്പൊൾ പുറത്ത് വ ന്നി രി ക്കു ന്ന ത്.

നിപ വൈറസ് എവിടുന്നാണ് പകരുന്നത് എന്ന് ഇനി അറിയുന്നതിന് വേണ്ടി കൂടുതൽ പരിശോധന ഫലങ്ങൾ പുറത്ത് വരേണ്ടതുണ്ട്. എന്തായാലും നീപ പനി പടരുന്നത് തടയാൻ കനത്ത ജാഗ്രത ആണ് ആരോഗ്യ വകുപ്പ് സ്വീകരിചിരിക്കുന്നത്.

No comments