15 കോടിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ യുവതി ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊന്നു !!
കല്യാൺ: 15 കോടിയുടെ സ്വത്ത് കൈവശപ്പെടുത്താൻ ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള കല്യാണിലാണ് സംഭവം. ശങ്കർ ഗൈവാഡ് (44)നെയാണ് ഭാര്യ ആശാ ഗൈവാഡ് വാടക കൊലയാളിയുടെസഹായത്തോടെ കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ വാടക കൊലയാളി ഹിമാൻഷു ദുബെയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യം നടത്തിയാൽ 30 ലക്ഷം നൽകാമെന്നാണ് ആശ ഇയാൾക്ക് നൽകിയ വാഗ്ദാനം. അഡ്വാൻസായി നാലുലക്ഷവും നൽകി. കഴിഞ്ഞ മെയ് 18നായിരുന്നു കൊലപാതകം നടന്നത്. ഇതിന് ശേഷം ശങ്കറിനെ കാണാനില്ലെന്ന പരാതിയുമായി ആശ കൊൽസവാടി പോലീസ് സ്റ്റേഷനെ സമീപിച്ചിരുന്നു. എന്നാൽ ശങ്കറിന്റെ സ്വത്ത് വിൽക്കാന്ൻആശ ശ്രമിക്കുന്നുവെന്ന് മനസിലാക്കിയ ശങ്കറിന്റെ ബന്ധുക്കൾ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ സമീപിക്കുകയും തുടർന്ന് അന്വേഷണം സീനിയർ പോലീസ് ഇൻസ്പെക്ടർ കവി ഗവിതിന് കൈമാറുകയും ചെയ്തു. ഈ അന്വേഷണത്തിലാണ് കൊലപാതക വിവരം ചുരുളഴിഞ്ഞത്. സ്വത്ത് വിൽക്കാൻ ശങ്കർ തടസം നിന്നതിനെക്കുറിച്ചും ഭർത്താവിനെ കൊല്ലുന്നതിനുള്ള ഗുഢാലോചനയുടെ ഭാഗമായി ആശ സുഹൃത്തുക്കളുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിവരങ്ങളും അന്വേഷണത്തിനിടെ പോലീസ് കണ്ടെത്തി. തുടർന്ന് ആശയുടെ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും പരിശോധിച്ചപ്പോൾ ദുബൈയും ആശയുമായുള്ള ബന്ധം കണ്ടെത്തി. ഇതോടെ ഇരുവരെയും അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. മെയ് 18ന് ശങ്കറിന് മയക്കുമരുന്ന് ജ്യൂസിൽ ചേർത്ത് നൽകുകയും അബോധാവസ്ഥയിലായ ശങ്കറിനെ ഹിമാൻശുവും മറ്റു സഹായികളും ചേർന്ന് വാഗണിയിലും നേരലിലെയും ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് ഇരുമ്പ് ദണ്ട് ഉപയോഗിച്ച് മർദിച്ച് കൊലപ്പെടുകയുമായിരുന്നു. വെള്ളിയാഴ്ച പോലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തി. കൊലപാതകി സംഘത്തിൽഉണ്ടായിരുന്നവെന്ന് സംശയിക്കുന്ന പ്രതികൾക്കായ്പോലീസ് തിരച്ചിൽ ഊർജിതമാക്കി. പ്രിതം, രാജ് സിങ്, ജഗൻ മഹ്രേത എന്നിവരാണ് സംശയിക്കപ്പെടുന്ന മറ്റു പ്രതികൾ. അതേസമയം ശങ്കറിന്റെ സ്വത്തിൽ നിന്നും 57.39 സെന്റ് ഭൂമി നാല് ലക്ഷം രൂപ ഇടനിലക്കാരന് നൽകി വിൽക്കാൻ ഏൽപ്പിച്ചിരുന്നതായി ശങ്കറിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. ഇടനിലക്കാരനും കൊലപാതകവുമായി ബന്ധമുണ്ടെന്ന്സംശയിക്കുന്നതായും ബന്ധുക്കൾ പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും സ്വത്തിന്റെ കേസ് ഉൾപ്പെടെ എല്ലാം കൃത്യമായി അന്വേഷിക്കുമെന്നും ഡിസിപി സഞ്ജയ് ശിൻഡെ പറഞ്ഞു.
No comments