18കാരനും 19കാരിക്കും ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി.
മകളെ വിട്ടു കിട്ടാന്‍ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്.
18കാരനും 19കാരിക്കും ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്. മകളെ വിട്ടു കിട്ടാന്‍ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്.പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ട പ്രകാരം ജീവിക്കാമെന്നും കോടതി പറഞ്ഞു.
ആലപ്പുഴ സ്വദേശിയുടെ മകളായ 19കാരിയെയും 18കാരനുമായ യുവാവിനെയും ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മകളെ കാണാതായെന്ന് ചൂണ്ടിക്കാട്ടി പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് കോടതി തള്ളിയത്. ബാല വിവാഹം നിയമം അനുസരിച്ച് ആണ്‍കുട്ടിക്ക് 21 വയസ്സാവാത്തതിനാല്‍ ഇരുവരുടെയും വിവാഹം സാധുവല്ലെന്നുായിരുന്നു പെണ്‍കുട്ടിയുടെ അച്ഛന്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചു കൊണ്ട് ആവശ്യപ്പെട്ടത്.
'എന്നാല്‍ പ്രായപൂര്‍ത്തിയായവരുടെ തീരുമാനത്തില്‍ മാറ്റമുണ്ടാകാത്തിടത്തോളം കോടതിക്ക് വൈകാരികമായി ഇടപെടാനാവില്ല. നിയമത്തിന്റെ പരിരക്ഷയുള്ളിടത്തോളം കോടതിക്ക് സൂപ്പര്‍ഗാര്‍ഡിയനാവാനാവില്ല ' എന്നും കോടതി പറഞ്ഞു. ഇരുവര്‍ക്കും നിയമപ്രകാരമുള്ള വിവാഹം കഴിക്കാന്‍ പ്രായമാകുന്ന മുറയ്ക്ക് വിവാഹം കഴിക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാമെന്നും കോടതി പറഞ്ഞു.
No comments