കയ്യടിക്കടാ.. ഇന്ത്യൻസ്.... നൂറാം മത്സരത്തില്‍ ഛേത്രിക്ക് ഇരട്ട ഗോള്‍; കെനിയയെ തകര്‍ത്ത് ഇന്ത്യ (3-0)
മുംബൈ: ഇന്റർ കോണ്ടിനെന്റൽ കപ്പിൽ കെനിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം. നൂറാം മത്സരത്തിനിറങ്ങി ഇരട്ട ഗോൾ നേടിയ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെയും ഒരു ഗോൾ നേടിയ ജെജെയുടെയും മികവിലാണ് ഇന്ത്യയുടെ ആധികാരിക വി ജ യം. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ 68-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. കെനിയൻ പോസ്റ്റി നുള്ളിൽ സുനിൽ ഛേത്രിയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി പിഴവുകൂടാതെ വലയിലെത്തിച്ച് ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ 71-ാം മിനിറ്റിൽ പോസ്റ്റിന് മുന്നിൽ തുറന്നു കിട്ടിയ അ വ സ രം വലയിലെത്തിച്ച് ജെജെ ലീഡ് രണ്ടാക്കി ഉയർത്തി. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ എക്സ്ട്രാ ടൈമിൽ ഇരട്ടഗോൾ തികച്ച ഛേത്രി ഇന്ത്യയുടെ വിജയം ആധികാരിമാക്കി. പതിവിന് വിപരീതമായി നിറഞ്ഞുകവിഞ്ഞ മുംബൈ അറീന സ്റ്റേഡിയത്തിലെ മത്സരം തുടക്കം മുതൽ മഴയിൽ മുങ്ങിയെങ്കിലും ആവേശം ഒട്ടു ചോരാതെയായിരുന്നു ഇന്ത്യയുടെ കളി. ആദ്യ പകുതിയിൽ ഗോൾ പിറന്നില്ലെങ്കിലും രണ്ടാം പ കു തി യി ൽ നിരവധി മുന്നേറ്റങ്ങളുമായി ഇന്ത്യ കളം നിറഞ്ഞു. ഇന്ത്യക്കായി നൂറാം മത്സരം കളിച്ച ഛേത്രി ഇരട്ട ഗോൾ നേട്ടത്തോടെ ആകെ ഗോൾ 61 ആക്കി ഉയർത്തി. നിലവിൽ കളിക്കുന്ന താരങ്ങളിൽ ദേശീയ ടീമിനായി കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോയും അർജന്റീനൻ താരം മെസ്സിയും മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്.നേരത്ത ആദ്യ മത്സരത്തിൽ ചെനീസ് തായ്പെയെ എ തി രി ല്ലാ ത്ത അഞ്ചു ഗോളുകൾക്ക് ഇന്ത്യ തോൽപ്പിച്ചിരുന്നു. ന്യൂസിലാൻഡുമായാണ് ഇന്ത്യയുടെ അ ടു ത്ത മത്സരം.
No comments