Breaking News

മിണ്ടാ പ്രാണിയെ തോട്ടിലെറിഞ്ഞ് ചെറുപ്പക്കാരന്റെ ഫുട്‌ബോള്‍ ആരാധന; പ്രതിഷേധം ശക്തം


മിണ്ടാ പ്രാണിയെ തോട്ടിലെറിഞ്ഞ് ചെറുപ്പക്കാരന്റെ ഫുട്‌ബോള്‍ ആരാധന; പ്രതിഷേധം ശക്തം

റഷ്യന്‍ ലോക കപ്പില്‍ പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ഇഷ്ട ക്ലബ്ബുകളുടെ ഫ്ഌക്‌സുകളും പ താ ക ക ളു മാ യി ലോകകപ്പിനെ സ്വീകരിക്കാന്‍ മലയാളി ആരാധകരും തയ്യാറെടുത്തു കഴിഞ്ഞു. എന്നാല്‍ കേരളത്തിലെ ആരാധകരെ ഒന്നടങ്കം നാ ണ ക്കേ ടി ലാ ക്കു ന്ന ഒരു വീഡിയോയാണ്് സമൂഹ മാധ്യമങ്ങിലൂടെ ഇപ്പോള്‍ വൈ റ ലാ യി ക്കൊ ണ്ടി രി ക്കു ന്ന ത്. ഫുട്‌ബോള്‍ ആരാധനയുടെ ഭാഗമായി മിണ്ടാ പ്രാണിയായ നായ യോട് കാട്ടിയ ക്രൂരതയാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.
അര്‍ജന്റീനയുടെ ജഴ്‌സി അണിഞ്ഞ ഒരു ചെറുപ്പക്കാരന്‍ പുറത്തുവിട്ട വീഡിയോയാണ് വി വാ ദ ങ്ങ ള്‍ ക്ക് വഴി തുറന്നത്. ബ്രസീലിന്റെ ജഴ്‌സി അ ണി യി പ്പി ച്ച നായയോടൊപ്പം അര്‍ജന്റീന ജഴ്‌സിയണിഞ്ഞ ചെറുപ്പക്കാരന്‍ ഫുട്‌ബോള്‍ കളിക്കുകയും നിനക്ക് ക ളി ക്കാ ന റ യി ല്ലെ ടാ എന്ന് പറഞ്ഞുകൊണ്ട് നായയെ എടുത്ത് സമീപത്തെ വെ ള്ള ക്കെ ട്ടി ലേ ക്കെ റി യു ന്ന തു മാ ണ് വീഡിയോയിലുള്ളത്. വെള്ളത്തില്‍ വീണ നായയോട് പോയി കളി പഠിച്ചിട്ട് വരാനും ചെറുപ്പക്കാരന്‍ വീഡിയോയില്‍ പറയുന്നു. ആ രാ ധ ന യു ടെ പേരില്‍ നായയോട് ചെയ്ത ക്രൂരതയെ ചോദ്യം ചെയ്ത നിരവധി ഫുട്‌ബോള്‍ പ്രേമികള്‍ രം ഗ ത്തെ ത്തി യി ട്ടു ണ്ട്.

No comments