ശരീരഭാരം കുറക്കണോ? എങ്കിൽ പച്ചക്കായ കഴിച്ചോളൂ.
വാഴ ക്കൂമ്പ്, കാമ്പ്, പച്ച ക്കായ തുടങ്ങിയവയെല്ലാം ഓരോ അടുക്കളയിലേയും സ്ഥിരസാന്നിധ്യമാണ്. വാഴയുടെ ഇലമുതൽ എല്ലാം തന്നെ അ ടു ക്ക ള ആവശ്യത്തിന് ഉപകാരപ്രദമാണ്. പച്ചക്കായകൊണ്ട് കറിവയ്‌ക്കുന്നതും പ തി വാ ണ്. മെഴുക്കു പുരട്ടി, തോരൻ, അവിയല്‍, ബജ്ജി എന്നിങ്ങനെ നീളും പച്ചക്കായുടെ ഉപയോഗം. ഉപ്പേരി വറുക്കാൻ എടുത്ത കായയുടെ തൊലി കൊണ്ടുവരെ രുചികരമായ തോരൻ ഉണ്ടാക്കാൻ കഴിയും. എന്നാൽ പച്ചക്കായ ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്നതാണെന്ന് അറിയുന്നവർ വ ള രെ ചു രു ക്കം മാത്രമാണ്.
പച്ച ക്കായയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് ഏറെ ഉപകാര പ്രദമാണ്. ര ക്ത ത്തി ലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മല ബന്ധം അകറ്റാനും ഫൈബർ അത്യുത്തമമാണ്. വാഴപ്പഴത്തിൽ മാത്രമല്ല പച്ചക്കായയിലും പൊട്ടാസ്യം ധാരാളമുണ്ട്. വൃക്കയുടെ പ്രവർത്തനത്തിന് പൊട്ടാസ്യം അത്യാവശ്യമാണ്. കൂ ടാ തെ രക്ത സമ്മർദ്ദം നിയന്ത്രിച്ച് നിർത്താനും ഇത് സ ഹാ യ ക ര മാ ണ്.
മാത്രമല്ല, ശ രീ ര ഭാ രം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കും പച്ചക്കായ പരീക്ഷിക്കാം കേട്ടോ. പച്ചക്കായയിൽ അടങ്ങിയ ഭക്ഷ്യ നാരുകൾ ദഹനം സാവധാനത്തിലാക്കുന്നു. വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇടയ്‌ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലം നിയന്ത്രിക്കാനും ശരീരഭാരം കുറയ്‌ക്കാനും സഹായിക്കും. പച്ചക്കായയിൽ പഞ്ചസാര വളരെ കുറവാണ്. ഇതിന്റെ ഗ്ലൈസെമിക് ഇൻഡക്സ് 30 ആണ്. ഗ്ലൈസെമിക് ഇൻഡക്സ് 55 ലും കുറവുള്ള ഭക്ഷണങ്ങളുടെ ദഹനവും ആഗിരണവും ഉ പാ പ ച യ പ്ര വ ർ ത്ത ന ങ്ങ ളും വളരെ സാവധാനത്തിലാക്കും. ഇത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാതെ സഹായിക്കുന്നു. പച്ചക്കായയിൽ ഭക്ഷ്യ നാരുകൾ ധാരാളം ഉള്ളതിനാൽ പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച ഒരു ഭ ക്ഷ ണ മാ ണി ത്.
No comments