Breaking News

ഛേത്രി ഗോൾ സ്കോറിംഗ് റെക്കോർഡിൽ ലോകത്തെ ആദ്യ ഇരുപതിൽ





രാജ്യാന്തര മത്സരങ്ങളിലെ ടോപ്പ് സ്കോറേഴ്സിന്റെ ലിസ്റ്റിൽ ഇന്ത്യയുടെ അ ഭി മാ നം സുനിൽ ഛേത്രി ആദ്യ ഇരുപതിൽ എത്തി. ഇന്ന് തായ്‌വാനെതിരെ നേടിയ നിന്ന് ഹാട്രിക്കാണ് ഛേത്രിയെ ലോകപട്ടികയിൽ സ്പാനിഷ് സ്ട്രൈക്കർ ഡേവിഡ് വിയ്യയോടൊപ്പം ഇരുപതാം സ്ഥാനത്ത് എ ത്തി ച്ച ത്. ഇന്നത്തെ 3 ഗോളുകളോടെ രാജ്യാന്തര മത്സരങ്ങളിൽ 59 ഗോളുകളായി സുനിൽ ഛേത്രിക്ക്. ഡേവിഡ് വിയക്കും 59 ഗോ ളു ക ളാ ണ്.

ഇനി ഛേത്രിയുടെ മുന്നിൽ ഉള്ളത് 62 ഗോളുകൾ സ്വീഡനായി നേടിയ സ്ലാട്ടാൻ ഇബ്രാഹിമോ വിചാണ്. ഇന്നത്തെ ഗോളുകളോടെ ഛേത്രി മറികടന്നത് 57 ഗോളുകൾ നേടിയ അമേരിക്കൻ താ ര ങ്ങ ളാ യ ഡെമ്പ്സി, ലണ്ടൺ ഡൊണാവൻ, ഹോണ്ടുറാസ് താരം കാാർലോസ് പവോൻ, 58 ഗോളുകൾ നേടിയ സൗത്ത് കൊറിയൻ താരം ചാ ബുംകുൻ എ ന്നി വ രെ യാ ണ്.

ലോകത്ത് ഇപ്പോഴും വി ര മി ക്കാ ത്ത രാജ്യാന്തര താ ര ങ്ങ ളു ടെ ലിസ്റ്റിൽ ഈ ഗോളുകളോടെ ഛേത്രി മൂന്നാം സ്ഥാനത്ത് എത്തി 64 ഗോളുകളുള്ള ലയണൽ മെസ്സിയും, 81 ഗോളുകൾ സ്വന്തം പേരിലുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയും മാത്രമെ ഇപ്പോഴും ക ളി ക്കു ന്ന വ രാ യി ഛേത്രിക്ക് മു ന്നി ൽ ഉ ള്ളൂ.

എ ന്താ യാ ലും ഇന്ത്യൻ ഫുട്ബാളിന്റെ അഭിമാന മു ഹൂ ർ ത്ത മാ ണ് ഇത്. ലോക റാങ്കിങ്ങിൽ വളരെ പി ന്നി ലു ള്ള ഒരു ടീമിന്റെ താരം ഇൗ നേട്ടം കരസ്ഥമാക്കി എ ന്നു ള്ള ത്.

No comments