മെസിയെ ഇതിഹാസമെന്ന് വിളിക്കരുതെന്ന് മുന്‍ ബ്രസീല്‍ താരം
ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസ്സിക്കെതിരേ ബ്രസീലിന്റെ മുന്‍ ഇതിഹാസതാരം റിവാള്‍ഡോ രംഗത്ത്. മെസ്സിയെ അര്‍ജന്റീനയുടെ ഇതിഹാസ താരം ഡിയേഗോ മറഡോണയോട് ഉപമിക്കുന്നതിനെ അദ്ദേഹം കുറ്റപ്പെടുത്തി. മറഡോണയെപ്പോലെ മെസ്സിയെ ഇനിയും ഇതിഹാസമെന്നു വിശേഷിപ്പിക്കാനായിട്ടില്ലെന്നു റിവാള്‍ഡോയുടെ പക്ഷം.റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ചാംപ്യന്മാരാക്കാനായാല്‍ മാത്രമേ മെസ്സി ഇതിഹാസമാവുകയുള്ളൂവെന്നും റിവാള്‍ഡോ കൂട്ടിച്ചേര്‍ത്തു.ലോക ഫുട്‌ബോളിലെ രാജകുമാരനെന്ന് വിശേഷിപ്പിക്കപെടുമ്ബോഴും അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി നേരിടുന്ന ഏറ്റവും വലിയ വിമര്‍ശനം രാജ്യത്തിനായി ഒരു കിരീടം പോലും നേടിയിട്ടില്ലെന്നതാണ്.കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലില്‍ തോറ്റ മെസിയുടെ ടീം തൊട്ടടുത്ത രണ്ട് വര്‍ഷങ്ങളില്‍ നടന്ന കോപ്പ അമേരിക്കയിലും ശദാബ്ദി കോപ്പയിലും ഫൈനലില്‍ തോല്‍വിയറിഞ്ഞിരുന്നു. ഇതിന് പിന്നാലെ മെസി വിരമിച്ചെങ്കിലും ലോകകപ്പിന് യോഗ്യത നേടാനുള്ള മത്സരങ്ങളില്‍ താരതമേന്യ ദുര്‍ബലരായ ടീമുകളോട് പോലും അര്‍ജന്റീന വിയര്‍ത്തു. ഇതിന് പിന്നാലെയാണ് ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷകള്‍ക്ക് നിറം പകരാന്‍ അയാള്‍ മടങ്ങിയെത്തിയത്.തന്റെ ക്ലബ്ബായ ബാഴ്‌സലോണയ്‌ക്കൊപ്പം 23 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള മെസ്സിക്ക് പക്ഷെ ദേശീയ ടീമിനൊപ്പം ഈ നേട്ടം ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നും റിവാള്‍ഡോ കുറ്റപ്പെടുത്തി. അര്‍ജന്റീനയ്ക്കു വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് മെസ്സിയുടെ പേരിലാണ് പക്ഷേ രാജ്യത്തിനായി കപ്പ് നേടിയാല്‍ മാത്രമെ അയാള്‍ ഇതിഹാസമായി മാറുകയുള്ളു..താന്‍ മെസ്സിയുടെ ആരാധകനാണെന്നും റിവാള്‍ഡോ വെളിപ്പെടുത്തി. എന്നാല്‍ ദേശീയ ഹീറോയെന്ന മറഡോണയുടെ പദവിക്കൊപ്പം മെസ്സി ഇനിയുമെത്തിയിട്ടില്ല. ഒരു ലോകകപ്പെങ്കിലും ടീമിനു നേടിക്കൊടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മെസ്സിയും മറഡോണയും ഒരേ നിലവാരത്തില്‍ എത്തുകയുള്ളൂവെന്നും ബ്രസീലിയന്‍ ഇതിഹാസം കൂട്ടിച്ചേര്‍ത്തു. ഫുട്‌ബോളിനും ബാഴ്‌സലോണയ്ക്കും വലിയ സംഭാവനകളാണ് മെസ്സി നല്‍കിയിട്ടുള്ളത്. എന്നാല്‍ അര്‍ജന്റീനയ്ക്കു വേണ്ടി കൂടി മെസ്സി ഇതാവര്‍ത്തിക്കേണ്ടതുണ്ടെന്നും റിവാള്‍ഡോ പറഞ്ഞു.
No comments