Breaking News

പീഡനമനുഭവിക്കുന്ന പുരുഷന്മാര്‍ക്ക് ആശ്വാസ വാർത്ത..




തൃശ്ശൂര്‍: പീഡനമനുഭവിക്കുന്ന പുരുഷ ന്മാര്‍ക്ക് സൗജന്യമായി നിയമ സ ഹാ യം നല്‍കുന്നതിനായി ഒരു ആഗോള ഹെല്‍പ്പലൈന്‍ എത്തുന്നു.. ഇന്ത്യയിലെ ഒമ്ബത് ഭാഷകളില്‍ പ്രശ്നങ്ങള്‍ പങ്കുവെക്കാം. ഹെല്‍പ്പ്‌ ലൈനിലൂടെ നിയമോപദേശവും സാന്ത്വനവും ലഭിക്കും.

കേരളത്തില്‍‍ ഇതിന്റെ സഹായത്തിനായി പ്രവര്‍ത്തിക്കുന്നത് പുരുഷാവകാശ സംരക്ഷണ സമിതിയെന്ന സംഘടനയാണ്. ‘സേവ് ഇന്ത്യന്‍ ഫാമിലി’ എന്ന കൂട്ടായ്മയാണ് ഹെല്‍പ്പ്‍ലൈന്‍ തുടങ്ങിയത്. വിവാഹ നിയമങ്ങളുടെ ദുരുപയോഗത്തിന് ഇരയായ പുരുഷ ന്മാരുടെ കൂട്ടായ്മയാണ് ‘സേവ് ഇന്ത്യന്‍ ഫാമിലി’. ഇൗ കൂട്ടായ്മയുടെ കൂടുതല്‍ സേവനത്തിനായി രാജ്യവ്യാപകമായി 50-ലേറെ പുരുഷസേവന സന്നദ്ധ സംഘടനകളുമുണ്ട്.

വര്‍ഷത്തില്‍ എല്ലാ ദിവസവും 24 മണിക്കൂറും സേവനം നല്കുന്നതിനായി ഒമ്ബതുമേഖലകളായാണ് തിരിച്ചിരിക്കുന്നത്. ഹെല്‍പ്പ്‍ലൈനില്‍ വിളിച്ച്‌ ഒമ്ബത് അമര്‍ത്തിയാല്‍ മലയാളത്തില്‍ മറുപടി കിട്ടും. കേരളത്തില്‍ ഏഴുപേരാണ് ഹെല്‍പ്പ്‍ലൈന്‍ സേവനത്തിനുള്ളത്. ഹെല്‍പ്പ്‍ലൈന്‍ തിരക്കിലായാല്‍ പരാതിയും പ്രശ്നങ്ങളും വോയ്സ് മെയില്‍വഴി റെക്കോഡാകുന്ന സംവിധാനവുമുണ്ട്. തിരക്ക് കഴിഞ്ഞാല്‍ പ്രവര്‍ത്തകര്‍ തിരിച്ചു വിളിക്കും.

പു രു ഷ ന്മാര്‍ക്ക് എ തി രാ യ നി യ മ ങ്ങ ളി ല്‍ കുടുങ്ങുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗജന്യസേവനമാണ് നല്കുന്നത്. പുരുഷന്മാര്‍ക്ക് അര്‍ഹ മാ യ നിയമപരിരക്ഷയും സാന്ത്വനവും നല്കുകയാണ് ഹെല്‍പ്പ്‍ലൈനിന്റെ ലക്ഷ്യം. പരാതികളില്‍ പുരുഷന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് തെളിഞ്ഞാല്‍ മാത്രമാണ് സഹായം കി ട്ടു ക.

ഹെല്‍പ്പ്‍ ലൈനിലേക്ക് ഇതേ വരെ ഒന്നര ലക്ഷത്തിലധികം പേരുടെ വിളിയെത്തിയെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. നമ്ബര്‍: 88824 98498.

       
 

No comments