ചെങ്ങന്നൂരിലെ യു.ഡി.എഫിന്റെ തോൽവി; നാണംകെട്ട് മാണിയും കേരള കോണ്‍ഗ്രസ് !
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ കനത്ത പരാജയത്തില്‍ തലയില്‍ മുണ്ടിട്ടിരിക്കുകയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം. അവസാന ലാപ്പില്‍ കയറി യു.ഡി.എഫിന് പിന്‍തുണ പ്രഖ്യാപിക്കുകയും, ഫലം വന്നപ്പോള്‍ എട്ടു നിലയില്‍ പൊട്ടുകയും ചെയ്തതോടെയാണ് കേരള കോണ്‍ഗ്രസ് നേതാക്കളുടെ നാവ് അടഞ്ഞത്.
എന്നാല്‍ ഈ കച്ചവടത്തില്‍ കെ.എം മാണിയും മകനും വിജയിച്ചു. മാണിയോടൊപ്പം കൂടിയ പി.ജെ ജോസഫും അനുയായികളും ആണ് ചെങ്ങന്നൂരില്‍ യു.ഡി.എഫിനെ പരസ്യമായി പിന്‍തുണയ്ക്കണമെന്ന ആവശ്യം ആദ്യം മുതലെ ഉയര്‍ത്തിയത്. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ പി.ജെ ജോസഫിനെ അനുകൂലിക്കുന്ന വിഭാഗത്തിനായിരുന്നു ഭൂരിപക്ഷം ഇതിനെ അനൂകൂലിച്ചാണ് മാണിയും ജോസ്.കെ മാണിയും മനസില്ലാ മനസോടെ ഈ തീരുമാനത്തെ അനുകൂലിച്ചത്.
മനസാക്ഷി വോട്ട് രേഖപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്‍കി. ആരു വിജയിച്ചാലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനായിരുന്നു മാണിയും മകനും ഉദേശിച്ചിരുന്നത്.പി.ജെ ജോസഫിന്റെയും മോന്‍സ് ജോസഫിന്റെയും കടും പിടുത്തതോടെയാണ് ഈ മോഹം പൊലിഞ്ഞത്.
ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തോടെ 2019ല്‍ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നണിയില്‍ കേരള കോണ്‍ഗ്രസ് പ്രവേശിക്കണമെന്ന് ജോസഫിനും കൂട്ടര്‍ക്കും ആവശ്യപ്പെടാന്‍ കഴിയാത്ത സ്ഥിതിയായി. ഇതോടെ മാണിയും ജോസ്.കെ മാണിയും തീരുമാനിക്കുന്ന വഴിക്കു കാര്യങ്ങള്‍ നീങ്ങുമെന്ന നിലയിലായി കാര്യങ്ങള്‍. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ ഭരിക്കുന്ന പഞ്ചായത്തില്‍ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേയ്ക്ക് തഴയപ്പെട്ടു എന്നുള്ളത് പാര്‍ട്ടിയുടെ ബലഹീനതയാണ് വെളിവാക്കുന്നത്.
ഇതിനിടെ സജി ചെറിയാന്‍ തന്നെ വെളിപ്പെടുത്തി കേരള കോണ്‍ഗ്രസിലെ നല്ലൊരു ഭാഗം വോട്ട് തനിക്കാണ് കിട്ടിയെതെന്ന്. അവസാന നിമിഷം ചെകിട് കാട്ടി കൊടുത്ത് അടി വാങ്ങിയ സ്ഥതിയില്‍ കാര്യങ്ങള്‍ എത്തിയതോടെ കേരള കോണ്‍ഗ്രസ് നേതാക്കളെ ചാനല്‍ ചര്‍ച്ചകള്‍ക്ക് പോലും എത്താതെയായി.കേരള കോണ്‍ഗ്രസിന് സമീപ കാലത്ത് എറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്.
No comments