കേരളം വീണ്ടും ഞെട്ടുമോ? സിപിഎം സ്ഥാനാര്‍ത്ഥിയായി മമ്മൂട്ടി രാജ്യസഭയിലെത്തുമോ???
കേരളം വീണ്ടും ഞെട്ടുമോ....??? മമ്മൂട്ടി രാഷ്ട്രീയ കുപ്പായം അണിയുമോ...??? മെഗാസ്റ്റാര്‍ ഇനി രാഷ്ട്രീയ അങ്കത്തിന് ഒരുങ്ങുന്നുവോ.... ഇതുപോലെ നി ര വ ധി ചോദ്യങ്ങളാണ് ആരാധകരുടെ മനസ്സില്‍. സിനിമാ താരങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടികളാണ് തമിഴകത്തെ ഇപ്പോഴത്തെ ട്രെന്‍ഡ്. വെള്ളിത്തിരയില്‍ സ്വന്തമായൊരിടം നേടിയെടുത്ത രജനികാന്തും കമല്‍ഹാസനും രാഷ്ട്രീയവും വഴങ്ങുമെന്ന് ഇതിനോടകം തന്നെ തെളിയിച്ചു ക ഴി ഞ്ഞു.
തമിഴകത്തില്‍ നിന്നും കേരളത്തിന്റെ അവസ്ഥയില്‍ വ്യത്യാസമുണ്ട്. ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തെ ഞെട്ടിച്ചിരുന്നു. അതുപോലെ മമ്മൂട്ടിയെ രാജ്യസഭയിലെത്തിച്ച് സി പി എം ഒരിക്കല്‍ കൂടി കേരളത്തെ ഞെട്ടിക്കുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ചാലക്കുടിയില്‍ നിന്നും ഇടത് സ്വതന്ത്രനായി ലോക്‌സഭ യിലെത്തിയ ഇന്നസെന്റ് ഇനി മത്സരിക്കാന്‍ സാധ്യതയില്ലെന്നാണ് നിഗമനം. രാജ്യസഭയിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട സുരേഷ് ഗോപിയ്ക്ക് പിന്നാലെയാണ് മമ്മൂട്ടിയ്ക്കും മുന്‍തൂക്കം നല്‍കുന്നത്.
മമ്മൂട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ തള്ളിക്കളയാനാകില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായും സി പി എം നേതൃത്വവുമായി അടുത്ത ബന്ധമുള്ള മമ്മൂട്ടി സി പി എം സഹ യാത്രികനാണ്. കൂടാതെ സി പി എമ്മി ന്റെ ടി വി ചാനലായ കൈരളി യുടെ മാതൃക കമ്പനിയായ മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ ചെയര്‍മാന്‍ കൂടിയാണ്. ഇതുകൂടാതെ ഡി വൈ എഫ് ഐ യുടെയും മറ്റും വേദികളിലെത്തി മമ്മൂട്ടി രാഷ്ട്രീയ ആഭിമുഖ്യം പ ര സ്യ മാ ക്കി യി ട്ടു മു ണ്ട്.
No comments