ആരാധകർക്ക് നിരാശ.. ലോകകപ്പ് നേടാന്‍ കഴിയില്ലെന്ന് തുറന്നു പറഞ്ഞു മെസ്സി!!!!
റഷ്യ യില്‍ പന്തുരുളാന്‍ ഇനി കേവലം 15 രാത്രിയും 15 രാവുകളും മാത്രം പിന്നിട്ടാല്‍ മതി. ഏറെ പ്രതീക്ഷയില്‍ ഉള്ള ആര്‍ജന്റീന റആരാധകരെ നിരാശയുടെ പടു കുഴിയിലേക്ക് തള്ളിവിട്ടുകൊണ്ടു അവരുടെ പുതിയ ഇതിഹാസം മിശിഹാ തന്നിലും തന്റെ ടീമിലും അമിത പ്രതീക്ഷകള്‍ ഒന്നും വേണ്ട എന്നു തന്റെ ആരാധകരോട് പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ കിരീടത്തിന് അരികില്‍ മെസ്സിയുടെ ടീം സ്വപനതുല്യമായ കുതിപ്പിന് ശേഷം കാലിടറി വീണു.
കഴിഞ്ഞ കളിയില്‍ ഹൈത്തിക്കു എതിരെ മൂന്നു ഗോളുകള്‍ നേടി ഹാട്രിക് ഹീറോ ആയിട്ടും മെസിക്ക് നഷ്ട്ടപ്പെട്ട ആത്മ വിശ്വാസം നഷ്ടപ്പെട്ട താരത്തെ പോലെ ആയിരുന്നു മെസ്സിയുടെ പ്രതികരണം. റഷ്യയിലേക്ക് പോകുന്നതിനു മുന്‍പ് ഉള്ള പടയൊരുക്കം എന്ന പോലെ ആയിരുന്നു അര്‍ജന്റീനയുടെ തറവാട്ട് മുറ്റത്തു നടന്ന മത്സരം.
ഈ മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ ക്കാണ് ലാറ്റിന്‍ അമേരിക്കന്‍ വമ്ബന്മാര്‍ ജയിച്ചു കയറിയത്.
ഒരു പടത്തലവനെ പോലെ മൂന് ഗോളുകള്‍ നേടി മെസ്സി തന്നെ ആയിരുന്നു ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. ശേഷിക്കുന്ന ഒരു ഗോള്‍ നേടിയത് സെര്‍ജിയോ അഗ്യൂറോ ആയിരുന്നു. ഐസ് ലാന്റും നൈജീരിയയും ക്രൊയേഷ്യയും ഉള്‍പ്പെടുന്ന ഡി ഗ്രൂപ്പില്‍ ആണ് അര്‍ജന്റീനയുടെ സ്ഥാനം അതുകൊണ്ട് തന്നെ ഗ്രൂപ് ഘട്ടത്തില്‍ നിലവിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് കാര്യമായ വെല്ലുവിളികള്‍ ഇല്ല.
ലോക കപ്പിന്റെ തൊട്ടു മുന്‍പ് ഇസ്രായേലുമായി മെസ്സിയുടെ ടീമിന് മറ്റൊരു സൗഹൃദ മത്സരം കൂടി ഉണ്ട്. അതിനു ശേഷമായിരിക്കും ലോക ഫുട്ബാലിലെ മഹാ യുദ്ധമായ ലോകകപ്പിന്റെ പോരാട്ട കളത്തിലേക് മെസ്സിയും സംഘവും എത്തുന്നത്. മെസ്സി മാജികില്‍ ആര്‍ജന്റീന കപ്പടിക്കും എന്നു കരുതിയ ആരാധകരെ നിരാശരക്കുന്ന പ്രഖ്യാപനമാണ് ഇത്തവണ അവരുടെ നായകനില്‍ നിന്നും ഉണ്ടായത്.
മുന്‍ ചാമ്ബ്യന്മാര്‍ ആയ ജര്‍മ്മനി ബ്രസീല്‍ സ്പെയിന്‍ ഫ്രാന്‍സ് എന്നിവര്‍ ആണ് ലോകകപ്പ് നേടാന്‍ പോകുന്ന ടൂരണമെന്റ് ഫേവരാറ്റുകള്‍ എന്നാണ് മെസ്സിയുടെ പക്ഷം. 1986 ല്‍ ലോക കപ്പ് ഉയര്‍ത്തിയ താരങ്ങളുടെ അത്രയ്ക്ക് മിടുക്കര്‍ അല്ല തങ്ങള്‍ എന്നാണ് മെസ്സിയുടെ ഏറ്റ് പറച്ചില്‍.
കഴിഞ്ഞ ദിവസം മെസ്സിയുടെ പ്രസ്താവന ഇങ്ങനെ ആയിരുന്നു. ഞാന്‍ ഇത്തവണ വളരെ അധികം സന്തോഷവാനാണ്. എന്തുകൊണ്ട് എന്നാല്‍ ഒരു ലോകകപ്പിന് മുന്‍പ് ആദ്യമായി ആരാധകര്‍ ഇത്രയും സ്‌നേഹം എനിക്ക് ലഭിക്കുന്നത്. ഇതിന് മുമ്ബും ലോകകപ്പ് ടീമില്‍ ഞാന്‍ ഉള്‍പ്പെട്ടിട്ടുണ്ട് എങ്കിലും ഇത്രയ്ക് സ്നേഹവും പിന്തുണയും എനിക്ക് ലഭിക്കുന്നത് ആദ്യമായി ആണ്, അതില്‍ ഞാന്‍ വളരെബാധികം കൃതര്‍ത്താനും ആണ്.
ലോകകപ്പ് എന്ന ഒറ്റ ലക്ഷ്യത്തോടെ ആണ് ഞങ്ങള്‍ സ്ലാവ് ദേശത്തെക്കു പറക്കുന്നത്. ഞങ്ങള്‍ ആ ലക്ഷ്യത്തിലേക്കു എത്തിച്ചേരുമോ എന്നു ഇപ്പോള് പറയാന്‍ കഴിയില്ല. എന്നാല്‍ ഞങ്ങള്‍ അതിനു വേണ്ടി മികച്ച തയ്യാറെടുപ്പുകള്‍ ആണ് എടുത്തിരിക്കുന്നത്. ഞങ്ങള്‍ ശക്തര്‍ ആണ് ഏതു ടീമിനോടും പിടിച്ചു നില്‍ക്കാന്‍ കഴിയും . എന്നാലും വലിയ അവകാശ വാദങ്ങള്‍ക്കു ഒന്നിനും നില്‍ക്കുന്നില്ല.
അഞ്ചു തവണ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം നേടിയ മെസ്സി പറഞ്ഞു.
No comments