Breaking News

കാന്‍സറല്ലാതെ സ്തനത്തില്‍ മുഴകളോ?




ചെറുപ്പക്കാരികളില്‍ കൂടുതലായി കണ്ടുവരുന്ന നിരുപദ്രവകാരികളായ മുഴകളാണ് ഫൈബ്രോ അഡിനോമ.

 മു ല പ്പാ ല്‍ ഗ്രന്ഥികളില്‍ നിന്നാണ് ഇ വ യു ണ്ടാ കു ന്ന ത്. വേദനയില്ലാത്ത മൃദുവായ ഈ മുഴകള്‍ കൈകൊണ്ട് തടവി നോക്കിയാല്‍ അങ്ങോട്ടുമിങ്ങോട്ടും ച ലി ക്കു ന്ന താ യി  കാ ണാം.

ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ആധിക്യം മൂലമാണ് ഇവ യുണ്ടാകുന്നത്. ഇത്തരം മു ഴ ക ള്‍ സ്വയം അപ്രത്യക്ഷമാവാന്‍ സാധ്യതുയുണ്ട്. പി എന്‍ എ സി പരിശോധനയിലൂടെ രോഗ നിര്‍ണയം നടത്താം. വലുപ്പമുള്ള മുഴകളാണെങ്കില്‍ ശസ്ത്രക്രിയ വഴി നീക്കം ചെയ്യണം.

മുലയൂട്ടുന്ന സമയത്ത് പ്രത്യക്ഷപ്പെടുന്ന മുഴകളാണ് ഗാലക്‌റ്റോസീല്‍.  മുലപ്പാല്‍ ശേഖരിക്കുന്ന നാളികളില്‍ ഒന്ന് അടഞ്ഞ് ഗ്രന്ഥിക്കകത്ത് തന്നെ പാല്‍ കെട്ടികിടന്ന് വികസിച്ചുണ്ടാവുന്നവയാണ് ഗാലക്റ്റിസീല്‍. ഇവ വേദനയുണ്ടാക്കില്ല. സിറിഞ്ചുപയോഗിച്ച് കെട്ടിക്കിടക്കുന്ന പാല്‍ വലിച്ചു കളയുമ്പോള്‍ മുഴകള്‍ അപ്രത്യക്ഷമാകും.

മധ്യ വയസ്‌കരായ സ്ത്രീ കളുടെ മാറിടങ്ങളില്‍ ഘനവും വേദനയും അനുഭവപ്പെടുന്ന അവസ്ഥയാണ് ഫൈബ്രോസിസ്റ്റിക് രോഗം.
 സ്തനമാകെ ചെറിയ മുഴകള്‍ രൂപപ്പെട്ടേക്കാം. ആര്‍ത്തവത്തിന് മൂന്നോ നാലോ ദിവസം മുന്‍പ് മുതല്‍രണ്ടാഴ്ച വരെയൊക്കെ മുലകളില്‍ കഠിനവേദനയുണ്ടാവാറുണ്ട്. മുലപ്പാല്‍ ഗ്രന്ഥികളെ ബാധിക്കുന്ന ഈ രോഗത്തിന് കാന്‍സറുമായി ബന്ധമൊന്നുമില്ല.

ഇവ ശ്രദ്ധിക്കുക

•  സ്തനാര്‍ബുദത്തിന്റെ ലക്ഷണവും സ്തന ത്തിലെ മുഴകള്‍ തന്നെയാണ്.
•  ഇവയ്ക്ക് പൊതുവേ വേദനയുണ്ടാവില്ല,
•  സ്തനത്തിലെ ചര്‍മ്മം ചുളിഞ്ഞിരുന്നുന്നെന്നും വരാം.
•  മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞു പോകുന്നത് സതനാര്‍ബുദത്തിന്റെ ലക്ഷണമാവാം.
•  മുലഞെട്ടില്‍ നിന്നും രക്തമോ രക്തം തലര്‍ന്ന ദ്രാവകമോ വരുന്നതും ശ്രദ്ധിക്കണം.
•  ഒരു സത്‌നത്തിന് മറ്റേതിനേക്കാള്‍ വലിപ്പം കൂടുകയോ തൂങ്ങിനില്‍ക്കുകയോ ചെയ്യുന്നതും ഗൗരകമായി എടുക്കണം.
•  കക്ഷത്തിലെ മുഴകള്‍, ഒരു കൈക്കുമാത്രമായി വീക്കം, നീര് തുടങ്ങിയവയും സ്തനാര്‍ബുദ ലക്ഷണമാവാം.

No comments