Breaking News

അഭിമാനിക്കാം... മലയാളത്തിൽ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് സൗദി അറേബ്യ.. ആകാംഷയോടെ മലയാളികൾ...


സൗദി അറേബ്യയുടെ ലോകകപ്പ്​ ടീമിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒൗദ്യോഗിക പരസ്യ വീഡിയോ  പുറത്തിറങ്ങി. അതിലെന്താ ഇത്ര കാര്യമെന്ന് ചോദിക്കാൻ വരട്ടെ, ആ വീഡിയോയിൽ മലയാളത്തിലും ഒരു താരത്തെ പ്രഖ്യാപിച്ചുവെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. എന്നാൽ വീഡിയോ ഫെയ്ക്ക് ആണെന്ന് കരുതേണ്ട. സംഭവം ഉള്ളതുതന്നെയാണ്.

​ലോകകപ്പിനുള്ള 23 അംഗ അന്തിമ ടീമിനെ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ വീഡിയോ പുറത്തിറങ്ങിയത്​. സൗദി അറേബ്യൻ ഫുട്​​ബാൾ ഫെഡറേഷൻ, ജനറൽ സ്​പോർട്​സ്​ അതോറിറ്റി, മിനിസ്​ട്രി ഒാഫ്​ മീഡിയ, സ​​​​ൻറർ ഫോർ ഗവൺമ​​​​ൻറ്​ കമ്യൂണിക്കേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള വീഡിയോ സൗദി അറേബ്യയുടെ സംസ്​കാരവും ഫുട്​ബാൾ ആവേശവും വിളിച്ചോതുന്നതാണ്.

വീഡിയോയിൽ ഓരോ കളിക്കാരനെയും പേരുകൾ പലവിധത്തിലാണ് പുറത്തുവിടുന്നത്.​ നിരത്തിലും കോളജിലും കെട്ടിട നിർമാണ രംഗത്തും ഒാഫീസിലും ആശുപ​ത്രിയിൽ ശസ്​ത്രക്രിയ മേശയിലും കോഫിഷോപ്പിലും തിയേറ്ററിലും വീട്ടിലും കുട്ടികളുടെ കളിക്കളത്തിലും കാറിലും വീഡിയോ ഗെയിമിലും ഒാരോ കളിക്കാരുടെയും പേരുകൾ അറിയിക്കുകയാണ്.

അവസാനം ബാർബർ ഷോപ്പിൽ ഒരു റേഡിയോയിലൂടെ മലയാളത്തിലും പ്രഖ്യാപനം എത്തുന്നു. ‘ലോകകപ്പിൽ പങ്കെടുക്കുന്ന സൗദി ടീമി​​​​ന്റെ പട്ടികയിൽ അബ്​ദുൽ മാലിക്​ അൽഖൈബരി ഉൾപ്പെട്ടിട്ടുണ്ടെന്ന്​ നിങ്ങൾക്കറിയാമോ?’ എന്ന് മലയാളത്തിലും പ്രഖ്യാപനം എത്തുകയാണ്. വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ തരം​ഗമായി കഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകളാണ് മണിക്കൂറുകൾക്കകം വീഡിയോ കണ്ടത്.

No comments