അർജന്റീനയെ നാട്ടിലേക്ക് തുരത്തി ഫ്രഞ്ച് സൈന്യം.. തോൽവി നിർണായകമായ ഒരു ഗോളിന്
പ്രീ ക്വാര്‍ട്ടറിലെ നി ര്‍ ണാ യ ക പോരാട്ടത്തില്‍ ഫ്രാന്‍സിനോട് 4-3ന് പരാജയപ്പെട്ട് അര്‍ജന്റീന ലോകകപ്പില്‍ നിന്ന് പുറത്തായി. കിരീട നേട്ടത്തോടെ മടങ്ങാമെന്ന ഇതിഹാസ താരം ലയണല്‍ മെസിയുടെ ആഗ്രഹം ഇത്തവണ പ്രീ ക്വാര്‍ട്ടറില്‍ തന്നെ അവസാനിച്ചു. അര്‍ജന്റീനയെ കീഴടക്കിയ ഫ്രാന്‍സ് ഈ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കുന്ന ആദ്യ ടീമായി മാറി.
ആവേശകരമായ പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് പ്രതീക്ഷ നല്‍കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചെങ്കിലും കെയ്‌ലിയന്‍ എംബാപ്പെയെന്ന യുവ താരത്തിന്റെ വേഗതയും ഭാ വ ന യും ലാറ്റിനമേരിക്കന്‍ കരുത്തരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകളഞ്ഞു. അര്‍ജന്റീനയുടെ പ്രതിരോധപ്പിഴവ് മുതലെടുത്താണ് ഫ്രാന്‍സ് മത്സരത്തിന്റെ രണ്ടാം പ കു തി യി ല്‍ പൊരുതിക്കയറിയത്. ഫ്രാന്‍സിനായി എംബാപ്പെ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ശേ ഷി ച്ച ഗോളുകള്‍ അന്റോയിന്‍ ഗ്രിസ്മാന്‍, ബെഞ്ചമിന്‍ പവര്‍ഡ് എന്നിവര്‍ വല യി ലാ ക്കി. അര്‍ജന്റീന യ്ക്കായി എയ്ഞ്ചല്‍ ഡി മരിയ, ഗബ്രിയേല്‍ മെര്‍ക്കാഡോ, സെര്‍ജിയോ അഗ്യെറോ എന്നിവരും ഗോളുകള്‍ നേടി.
No comments